UPDATES

സോഷ്യൽ വയർ

സ്‌കൂള്‍ നേരത്തുള്ള ടിപ്പറുകളുടെ മരണപ്പാച്ചിലിനെ മുട്ടുകുത്തിച്ച് അങ്കമാലിയിലെ വിദ്യാര്‍ത്ഥിനികള്‍

നിയമം ലംഘിച്ച് സ്‌കൂള്‍ സമയങ്ങളില്‍ നിരന്തരം ടിപ്പര്‍ ലോറികള്‍ ചീറി പായാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരോട് സംസാരിച്ചിരുന്നു. എന്നാല്‍ അതിന് ഫലം കാണാടെ വന്നപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ തന്നെ നേരിട്ടിറങ്ങിയത്.

സ്‌കൂള്‍ നേരത്ത് ചീറിപാഞ്ഞു പോകുന്ന ടിപ്പറുകളെ തടഞ്ഞു നിര്‍ത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. സ്‌കൂള്‍ സമയത്ത് ജീവനു ആപത്തുണ്ടാക്കും വിധം ടിപ്പറുകള്‍ ചീറി പായുന്നതിനാലാണ് അതിനെതിരെ പ്രതിക്ഷേധവുമായി പെണ്‍കുട്ടികള്‍ സധൈര്യം മുന്നോട്ട് വന്നത്.

അങ്കമാലി പാലിശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ടിപ്പര്‍ ലോറികള്‍ക്ക് മുന്നില്‍ സൈക്കിള്‍ കുറുകെ വെച്ച് പ്രതിക്ഷേധിച്ചത്. നിയമം ലംഘിച്ച് സ്‌കൂള്‍ സമയങ്ങളില്‍ നിരന്തരം ടിപ്പര്‍ ലോറികള്‍ ചീറി പായാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാരോട് സംസാരിച്ചിരുന്നു. എന്നാല്‍ അതിന് ഫലം കാണാടെ വന്നപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ തന്നെ നേരിട്ടിറങ്ങിയത്.

സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ സൈക്കിളുമയി ടിപ്പറിനു കുറുകെ നിന്നത്. കുട്ടികളെല്ലാരൂടി ഒന്നിച്ച് നിന്നപ്പോള്‍ ടിപ്പറുകള്‍ നിര്‍ത്തുകയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് കരുതി കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണ് ടിപ്പര്‍ തടയുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി പേരാണ് കുട്ടികളുടെ സാഹസിക പ്രവര്‍ത്തിയെ അഭിനന്ദിച്ച് എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍