UPDATES

സോഷ്യൽ വയർ

റഷ്യയില്‍ ഒറ്റ രാത്രികൊണ്ട് മോഷ്ടിക്കപ്പെട്ടത് 23 മീറ്റര്‍ പാലം, 56 ടണ്‍ മെറ്റല്‍ (വീഡിയോ)

ഉമ്പ നദിക്കു കുറുകെയുള്ള പാലത്തിന്റെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

റഷ്യയിലെ ഒരു ഉള്‍ഗ്രാമമായ കിറോസ്‌കില്‍ ഒരു ദിവസം കൊണ്ട് റെയില്‍വെ പാലത്തിന്റെ 23 മീറ്റര്‍ അപ്രത്യക്ഷമായി. അതായത് ഏകദേശം 56 ടണ്ണോളം വരുന്ന മെറ്റല്‍. ഉമ്പ നദിക്കു കുറുകെയുള്ള പാലത്തിന്റെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

പാലത്തിന്റെ ഫോട്ടോയും വീഡിയോയുമെല്ലാം ഇപ്പോള്‍ റഷ്യയിലെ സോഷ്യല്‍ മീഡിയ സൈറ്റില്‍ വൈറലായിരിക്കുകയാണ്.

സാധാരണയായി പാലങ്ങളും മറ്റും വെള്ളത്തിലേക്ക് വീണു പോകാറുണ്ട്. എന്നാല്‍ ഇത് അത്തരത്തിലുള്ള ഒന്നല്ല എന്ന് അന്വേഷണത്തിലൂടെ കിറോസ്‌ക് പോലീസ് വ്യക്തമാക്കി. പാലം കാണുന്നില്ലെന്ന പ്രദേശ വാസികളുടെ പരാതിയെതുടര്‍ന്നായിരുന്നു അന്വേഷണം. പരാതി ഈ ആദ്യം പോലീസ് വിശ്വസിച്ചില്ല എങ്കിലും പിന്നീട് നിജസ്ഥിതി മനസിലാക്കി അന്വേഷണം ആരംഭിക്കുകയായിരുന്നു.

എന്തായാലും റഷ്യയില്‍ ഇത് ആദ്യത്തെ സംഭമല്ല. 2008 ല്‍ ഇതില്‍ കൂടുതല്‍ അളവ് മെറ്റല്‍ മോഷ്ടിച്ചതിന്റെ പേരില്‍ അറസ്റ്റ് ഉണ്ടായിട്ടുണ്. അന്ന് 200 ടണ്‍ മെറ്റലായിരുന്നു മോഷണം പോയത്.

Read More : “പൊതുവിദ്യാലയങ്ങളില്‍ നിരീശ്വരവാദം പഠിപ്പിക്കുന്നു; ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളിലേ കുട്ടികളെ പഠിപ്പിക്കാവൂ”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍