UPDATES

സോഷ്യൽ വയർ

ജെഎന്‍യുവില്‍ അഭിമന്യുവിന്റെ ചിത്രവുമായി എസ്എഫ്‌ഐയുടെ വിജയാഘോഷം

വിജയാഘോഷത്തിനിനിടെ ഐഷി മലയാളത്തിലും മുദ്രാവാക്യം വിളിക്കുന്നുണ്ട്.

ജെഎന്‍യുവില്‍ 13 വര്‍ഷത്തിന് ശേഷം എസ്എഫ്‌ഐ നേടിയ വിജയത്തില്‍ അഭിമന്യുവിന്റെ ചിത്രവുമായി ആഘോഷം. കഴിഞ്ഞ വര്‍ഷം എറണാകുളം മഹാരാജസ് കോളേജില്‍ കുത്തേറ്റ് മരിച്ച വിദ്യാര്‍ത്ഥിയാണ് അഭിമന്യു. 2006ന് ശേഷം ഇതാദ്യമായാണ് ജെഎന്‍യുവില്‍ പ്രസിഡന്റ് സ്ഥാനം എസ്എഫ്‌ഐയ്ക്ക് ലഭിക്കുന്നത്. വോട്ടെണ്ണലില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെങ്കിലും കോടതി ഉത്തരവിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.

സെന്‍ട്രല്‍ പാനലില്‍ വിജയിച്ച ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും ഇടതു വിദ്യാര്‍ത്ഥികളാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് വിജയിച്ചെത്തിയത് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായ ഐഷി ഘോഷ് ആണ്. ഇവര്‍ക്ക് 2313 വോട്ടുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയത് എബിവിപിയും മൂന്നാം സ്ഥാനം പിടിച്ചത് സ്വത്വവാദ സംഘടനയായ ബാപ്‌സയുമാണ്.

ഇതില്‍ ഐഷിയും സംഘവും നടത്തുന്ന വിജയാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അഭിമന്യുവിന്റെ ചിത്രം പതിച്ച ചെണ്ടയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ഐഷിയാണ് മുദ്രാവാക്യം വിളിക്കുന്നത്. വിജയാഘോഷത്തിനിനിടെ ഐഷി മലയാളത്തിലും മുദ്രാവാക്യം വിളിക്കുന്നുണ്ട്. ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് എന്ന എസ്എഫ്‌ഐയുടെ മുദ്രാവാക്യമാണ് ഇവര്‍ വിളിക്കുന്നത്.

2006നു ശേഷം ഇതാദ്യമായാണ് ജെഎന്‍യുവില്‍ എസ്എഫ്‌ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. 2008ല്‍ ലിങ്‌ദോ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് സര്‍വ്വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് നടന്നത് 2012ലാണ്. ഇതില്‍ ഐസ സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. പിന്നീട് തുടര്‍ച്ചയായി ഐസ സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു വന്നു. 2015-16 തെരഞ്ഞെടുപ്പില്‍ കനയ്യ കുമാറിലൂടെ ഇടതു സംഘടനകള്‍ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തു. ഇദ്ദേഹം എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

also read:പതിമൂന്ന് വർഷത്തിനു ശേഷം ജെഎൻയു യൂണിയൻ പ്രസിഡണ്ട് സ്ഥാനം തിരിച്ചു പിടിച്ച് എസ്എഫ്ഐ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍