UPDATES

സോഷ്യൽ വയർ

‘ജയിലില്‍ കിടന്നാലും മാപ്പു പറയില്ല’;ജയരാജനോട് ഷാഫി

3 ദിവസമല്ല 30 വര്‍ഷം കഴിഞ്ഞാലും പോസ്റ്റ് മാറ്റില്ലെന്ന് ഫേസ്ബുക്കിലൂടെ ഷാഫി പറമ്പില്‍ വ്യക്തമാക്കി

കാലന്മാര്‍ക്ക് ഇരിക്കാനുള്ള ഇടമല്ല പാര്‍ലമെന്റ് എന്ന പ്രസ്താവനക്കെതിരെ ഷാഫി പറമ്പലിനു ജയരാജന്റെ വക്കീല്‍ നോട്ടീസ്. നോട്ടീസ് കൈപ്പറ്റി മൂന്നു ദിവസത്തിനകം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും നിയമനടപടി എടുക്കുമെന്നാണ് വക്കീല്‍ നോട്ടീസില്‍.

എന്നാല്‍ 3 ദിവസമല്ല 30 വര്‍ഷം കഴിഞ്ഞാലും പോസ്റ്റ് മാറ്റില്ലെന്ന് ഫേസ്ബുക്കിലൂടെ ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ 3 മാസം ജയിലില്‍ കിടന്നാലും പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന കുറിപ്പോടെ വക്കീല്‍ നോട്ടീസിന്റെ ചിത്രവും പങ്കുവെച്ചാണ് ഷാഫി പറമ്പില്‍ പോസ്റ്റിട്ടത്.

പോസ്റ്റ് പൂര്‍ണരൂപത്തില്‍,

‘3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിൻവലിക്കില്ല . അതിന്റെ പേരിൽ 3 മാസം ഉള്ളിൽ കിടന്നാലും വേണ്ടില്ല .
അത് എന്നെ ഉദ്ദേശിച്ചാണ്
എന്നെ തന്നെ ഉദ്ദേശിച്ചാണ്
എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞത് പോലായി . കാലന്മാർക്കിരിക്കാനുള്ള ഇടമല്ല പാർലിമെന്റ് എന്ന് ഞാൻ പോസ്റ്റിട്ടത് തന്നെ പറ്റിയാണ് എന്ന് ശ്രീ ജയരാജനും വക്കീലിനും പോലും തോന്നീട്ടുണ്ടേൽ ബാക്കിയുള്ളവരുടെ കാര്യം പറയാനുണ്ടോ ?
3 ദിവസം കൊണ്ടല്ല 30 കൊല്ലം കൊണ്ടും അത് പിൻവലിക്കില്ല . അതിന്റെ പേരിൽ 3 മാസം ഉള്ളിൽ കിടന്നാലും വേണ്ടില്ല .
കാലന്മാർക്കിരിക്കാനുള്ള ഇടമല്ല പാർലിമെന്റ്
വടകര വിവേകത്തോടെ വിധിയെഴുതട്ടെ .’
https://www.facebook.com/701234223248422/posts/2187964497908713?sfns=mo 

 

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍