UPDATES

സോഷ്യൽ വയർ

സീറോ ചിരിപ്പിച്ചില്ലെങ്കിലെന്താ? ചിത്രത്തെക്കുറിച്ചുള്ള ട്രോളുകള്‍ ആരെയും ചിരിപ്പിക്കും: ചിത്രം കണ്ടവര്‍ക്ക് ഷാരൂഖിനോട് പറയാനുള്ളത് ഇതിലുണ്ട്

പ്രതീക്ഷ നല്‍കിയെത്തിയ സീറോ ഒരു പരാജയമായതിനോട് ക്ഷമിക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല

ബോക്‌സ് ഓഫീസില്‍ ഷാരൂഖ് ഖാന് നല്ല സമയമല്ലെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് പുതിയ ചിത്രമായ സീറോ ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ദില്‍വാലെ, ഫാന്‍, ജാബ് ഹാരി മെറ്റ് സേജാല്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ സീറോയും പരാജയപ്പെട്ടത് കിംഗ് ഖാന് ഒരു ഷോക്ക് ആയിരിക്കുകയാണ്.

അതേസമയം പ്രതീക്ഷ നല്‍കിയെത്തിയ സീറോ ഒരു പരാജയമായതിനോട് ക്ഷമിക്കാന്‍ സോഷ്യല്‍ മീഡിയ തയ്യാറല്ല. ഡിജിറ്റല്‍ സ്‌പേസില്‍ പ്രചരിക്കുന്ന ട്രോളുകളുടെയും മറ്റ് തമാശകളുടെയും ബാക്കി മാത്രമാണ് സീറോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വിശകലനം. ഈ ചിത്രം കണ്ട് ചിരിക്കാന്‍ ഏറെ പാടുപെടേണ്ടി വരുമെന്നും ചിലര്‍ പറയുന്നു.

സീറോയുടെ മീമുകള്‍ ഉപയോഗിച്ച് തമാശയുണ്ടാക്കുന്ന തിരക്കിലാണ് ട്രോളര്‍മാര്‍. സിനിമയ്ക്ക് ആളുകളെ ചിരിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും ട്രോളുകള്‍ വായിച്ച് ചിരിച്ച് വയറ് വേദനിക്കുന്ന അവസ്ഥയാണെന്ന് പലരും പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍