UPDATES

സോഷ്യൽ വയർ

പേരിനോട് നീതി പുലർത്തുന്ന ചിത്രം ‘സീറോ’: കിംഗ് ഖാന്റെ ഏറ്റവും പുതിയ ചിത്രത്തിന് നവമാധ്യമങ്ങളിൽ നിരൂപകരുടെ വിമർശനം

കാമ്പില്ലാത്ത തിരക്കഥയും, സാമാന്യ യുക്തിക്ക് നിരക്കാത്ത കെട്ടു കാഴ്ചകളുമാണ് ചിത്രത്തെ ദുര്ബലപ്പെടുത്തുന്നതാണെന്നാണ് പ്രധാന വിമർശനം.

2011 ൽ പുറത്തിറങ്ങി പ്രേക്ഷകസ്വീകാര്യത നേടിയ തനു വെഡ്സ് മനു എന്ന ചിത്രത്തിനു ശേഷം ആനന്ദ് എൽ ‍.റായ് സംവിധാനം ചെയ്തു ഷാരൂഖ് ഖാൻ ചിത്രം സീറോ പുറത്തിറങ്ങി ആദ്യ ദിവസം പിന്നിടുമ്പോൾ നിരാശാജനകമായ സിനിമ അനുഭവമെന്നാണ് നവമാധ്യങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നത്. ഏറെ പ്രതീക്ഷകളോടെ എത്തിയ ‘സീറോ’ യിൽ കുള്ളനായി ആണ് ഷാരുഖ് വേഷമിടുന്നത് .

കാമ്പില്ലാത്ത തിരക്കഥയും, സാമാന്യ യുക്തിക്ക് നിരക്കാത്ത കെട്ടു കാഴ്ചകളുമാണ് ചിത്രത്തെ ദുര്ബലപ്പെടുത്തുന്നതാണെന്നാണ് പ്രധാന വിമർശനം. ഗാനങ്ങളും ഛായാഗ്രഹണവും മികവ് പുലർത്തുന്നുണ്ട് എന്നത് മാത്രമാണ ചിത്രത്തിന്റെ മേന്മ ഒപ്പം അനുഷ്‌കയുടെ പ്രകടനവും ഏറെ പേര് പ്രശംസിക്കുന്നുണ്ട്.

 

ജബ് തക് ഹെ ജാനിനുശേഷം ഷാരൂഖ്, കത്രീനാ കെയ്ഫ്, അനുഷ്‌കാ ശര്‍മ എന്നിവര്‍ ഒന്നിച്ച ചിത്രമാണിത്. നടി ശ്രീദേവി അവസാനം അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സല്‍മാന്‍ ഖാന്‍, മാധവന്‍, ജൂഹി ചൗള, റാണി മുഖര്‍ജി, കാജോള്‍, കരിഷ്മ, ദീപികാ പദുകോണ്‍, ആലിയാ ഭട്ട് തുടങ്ങി വമ്പന്‍ താരനിര അതിഥിവേഷങ്ങളിലെത്തുന്നു. എന്നാൽ ഇതൊന്നും തന്നെ തിരക്കഥയുടെ ദൗര്ബല്യത്തെ മറച്ചു വെക്കുന്നില്ല എന്നത് ആണ് സീറോ നേരിടുന്ന പ്രതിസന്ധി.

ആനന്ദ് എൽ റോയിയുടെ മുൻ ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ സീറോ ഒരു വൻ പരാജയം ആണെന്ന ട്വീറ്റ് ഇപ്പോൾ വൈറൽ ആണ്.

 

അതെ സമയം ‘സീറോ പരാജയപ്പെട്ടാല്‍ പിന്നെ ഞാനുണ്ടാകില്ല’എന്ന ഷാരൂഖ് ഒരു പ്രമോഷൻ പരിപാടിക്കിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കിംഗ് ഖാൻ ആരാധകരെ നിലവിലെ സ്ഥിതി വിശേഷം ആശങ്കപ്പെടുത്തും എന്നുറപ്പ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍