UPDATES

സോഷ്യൽ വയർ

വേദിയില്‍ പാട്ടു പാടാന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിക്ക് തിരിച്ച് പണി കൊടുത്ത് ഷെറഫുദ്ദീന്‍ / വീഡിയോ

ചോദ്യവുമായെത്തിയ വിദ്യാര്‍ത്ഥിയെ സ്‌റ്റേജിലേക്ക് വിളിച്ച് ഒന്നിച്ച് പാടുകയായിരുന്നു. തങ്കത്തോണി എന്ന പാട്ടാണ് ഇരുവരും പാടിയത്.

കോളേജിലെ അടിയ്ക്കിടയിലൂടെ നടന്നു വരുന്ന ഷെറഫുദ്ദീന്റെ വീഡിയോ അടുത്തിടയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അടുത്ത നമ്പറുമായി എത്തിയിരിക്കുകയാണ് ഷെറഫുദ്ദീന്‍ വീണ്ടും.

കോളേജിലെ പരിപാടിയില്‍ വിദ്യാര്‍ത്ഥിയുമായി പാട്ടു പാടുന്ന ഷറഫുദ്ദീന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കോളേജിലെ ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു താരം. അതിനിടയ്ക്കാണ് പാട്ടു പാടുമോ എന്ന ആവശ്യവുമായി ഒരു വിദ്യാര്‍ത്ഥി എത്തുന്നത്.

പാടാമെന്നു സമ്മതിച്ച താരം ചോദ്യവുമായെത്തിയ വിദ്യാര്‍ത്ഥിയെ സ്‌റ്റേജിലേക്ക് വിളിച്ച് ഒന്നിച്ച് പാടുകയായിരുന്നു. തങ്കത്തോണി എന്ന പാട്ടാണ് ഇരുവരും പാടിയത്. ഷെറഫുദ്ദീന്റെ പാട്ട് വിദ്യാര്‍ത്ഥികളെ പോലെ തന്നെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍