UPDATES

സോഷ്യൽ വയർ

മൂന്നാറിലെ ഷാരൂഖ് ഖാന്റെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ ശശി തരൂർ കണ്ടത്

ശശി തരൂര്‍ എംപി പങ്കുവെച്ച ചിത്രങ്ങളാണ് ഷാരൂഖ് ഖാന്റെ ആരാധകരുടെ സംസാരവിഷയം. മൂന്നാറിലേക്ക് നടത്തിയ ഒരു ട്രിപ്പിനിടെ തരൂർ ഒരു ഹോട്ടലിൽ തങ്ങുകയുണ്ടായി. ഈ ഹോട്ടലിലെ ഒരു സ്യൂട്ടിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പൂർണകായ ചിത്രങ്ങളും സിനിമാ പോസ്റ്ററുകളുമൊക്കെ നിറച്ചിരിക്കുകയാണ്. കാരണമവന്വേഷിച്ചപ്പോഴാണ് തരൂൻ അമ്പരന്നത്. 2013ൽ ഷാരൂഖ് മൂന്നാറിലെത്തിയപ്പോൾ തങ്ങിയ ഹോട്ടലാണത്. ഷാരൂഖ് താമസിച്ച സ്യൂട്ടിനെ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ നിത്യസ്മാരകമാക്കി മാറ്റുകയായിരുന്നു ഹോട്ടലധികൃതർ.

ഷാരൂഖിന്റെ മുറിയിൽ താൻ അൽപനേരം വിശ്രമിച്ചെന്നും തരൂർ ട്വീറ്റിൽ പറഞ്ഞു. അതെസമയം ഈ ട്വീറ്റിനോട് ഷാരൂഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍