UPDATES

സോഷ്യൽ വയർ

ഇന്ദിരാഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി, മോസ്‌കോ റാലിയെ അമേരിക്കയിലെ റാലിയാക്കി; ശശി തരൂരിനെ ട്രോളി സോഷ്യല്‍ മീഡിയ

ചിത്രം 1956-ലെ മോസ്‌കോയില്‍ നടന്ന റാലിയിലെ ആണെന്നും ചൂണ്ടികാട്ടി ഒട്ടേറെ ട്വീറ്റുകളും പിന്നാലെയെത്തി

സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളില്‍ അബദ്ധങ്ങള്‍ പലര്‍ക്കും പറ്റാറുണ്ട്. സെലിബ്രേറ്റികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമാണ് അങ്ങനെ സംഭവിക്കുന്നതെങ്കില്‍. ട്രോളന്മാര്‍ അവരെ ഊടുപാട് ട്രോളുകളുകയും ചെയ്യും. ഇപ്പോള്‍ ട്രോളന്മാരുടെ പുതിയ ഇര കോണ്‍ഗ്രസ് നേതാവ് ശശി തരൂരരാണ്. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത പോസ്റ്റിലെ അബദ്ധമാണ് ശശി തരൂരിനെതിരെ ട്രോളിറങ്ങാന്‍ കാരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി ശശി തരൂര്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പില്‍ ഇന്ദിരാഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കുകയും മോസ്‌കോയില്‍ നടന്ന റാലിയെ അമേരിക്കയിലെ റാലിയാക്കി കുറിക്കുകയും ചെയ്തു ശശി തരൂര്‍. ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു –

‘നെഹ്രുവും ഇന്ത്യ ഗാന്ധിയും 1954-ല്‍ അമേരിക്കയില്‍. ഒരുവിധത്തിലുമുള്ള പ്രത്യേക പിആര്‍ ക്യാമ്പയ്‌നുകളോ എന്‍ആര്‍ഐ സംഘങ്ങളുടെ മാനേജ്‌മെന്റൊ മാധ്യമങ്ങളുടെ പിന്തുണയോ ഇല്ലാതെ എത്തിയ അമേരിക്കന്‍ ജനങ്ങളെ നോക്കൂ..’

ഈ ട്വീറ്റ് വന്നതിന് പിന്നാലെ, ചിത്രം 1956-ലെ മോസ്‌കോയില്‍ നടന്ന റാലിയിലെ ആണെന്നും ചൂണ്ടികാട്ടി ഒട്ടേറെ ട്വീറ്റുകളും പിന്നാലെയെത്തി. ഇതിന് മറുപടിയായി ശശി തരൂര്‍ കുറിച്ചത് ഇങ്ങനെയാണ് –

‘ഈ ചിത്രം ഒരുപക്ഷേ യുഎസില്‍ നിന്നാവില്ല, യുഎസ്എസ്ആര്‍ സന്ദര്‍ശനത്തില്‍ നിന്നായിരിക്കാം. അങ്ങനെയാണെങ്കിലും, അത് ഇപ്പോഴും സന്ദേശത്തില്‍ മാറ്റം വരുത്തുന്നില്ല: മുന്‍ പ്രധാനമന്ത്രിമാരും വിദേശത്ത് ജനപ്രീതി നേടി എന്നതാണ് വസ്തുത. @Narendramodi ബഹുമാനിക്കപ്പെടുമ്പോള്‍, @PMOIndia ബഹുമാനിക്കപ്പെടുന്നു; ബഹുമാനം ഇന്ത്യയോടാണ്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍