UPDATES

സോഷ്യൽ വയർ

‘നന്ദി oc ചേട്ടന്‍’, അങ്ങയുടെ മാതൃകയാണ് എന്നെ മുന്നോട്ട് നയിക്കുന്നത് – ഉമ്മന്‍ ചാണ്ടിയുടെ പിറന്നാള്‍ ആശംസകള്‍ക്ക് ശശി തരൂരിന്റെ മറുപടി

63-ാം ജന്മ ദിനം അമ്മയ്‌ക്കൊപ്പമാണ് ശശി തരൂര്‍ ചിലവിട്ടത്.

പിറന്നാള്‍ ആശംസകളറിയിച്ച ഉമ്മന്‍ ചാണ്ടിക്ക് ശശിതരൂര്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. പിറന്നാള്‍ ദിനത്തില്‍ ശശിതരൂരിന്റെ ട്വിറ്ററില്‍ അമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആശംസകളറിയിച്ച് എത്തിയത്.

ഇരുവര്‍ക്കും മറുപടി നല്‍കിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ മറുപടിയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഒ.സി ചേട്ടന്‍ എന്ന് അഭിസംബോധന ചെയ്താണ് തരൂര്‍ മറുപടി നല്‍കിയത്. ‘നന്ദി oc ചേട്ടന്‍. നിങ്ങളാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് താങ്ങളുടെ പ്രവര്‍ത്തനങ്ങള്‍’ എന്നായിരുന്നു തരൂരിന്റെ മറുപടി.

‘അങ്ങയുടെ ഊര്‍ജവും പ്രവര്‍ത്തനങ്ങളും മനസ്സില്‍ പതിയുന്നതെന്നാണ് ‘ രമേശ് ചെന്നിത്തലക്ക് ശശി തരൂര്‍ മറുപടി നല്‍കിയത്.  63-ാം ജന്മ ദിനം അമ്മയ്‌ക്കൊപ്പമാണ് ശശി തരൂര്‍ ചിലവിട്ടത്. ‘അമ്മമാരാണ് കഠിനാധ്വാനം ചെയ്യുന്നത് എന്നാല്‍ അതിനു അനുമോദനം ലഭിക്കുന്നത് മക്കള്‍ക്കാണ്. ഇത് അനീതിയാണ് ‘ എന്ന അടിക്കുറുപ്പോടെയാണ് ശശി തരൂര്‍ ചിത്രം പങ്കുവെച്ചത്.

Read More :വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; ഫേസ്ബുക് പണി തുടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍