UPDATES

സോഷ്യൽ വയർ

‘അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ച്ച ക്യാമറയില്‍ പകര്‍ത്താന്‍ മനസാക്ഷി അനുവദിച്ചില്ല’; തുര്‍ക്കിയിലനുഭവിച്ചറിഞ്ഞ അഭയാര്‍ത്ഥി പ്രതിസന്ധിയെ കുറിച്ച് ഷിബു ബേബിജോണ്‍

ഏകദേശം 50 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ആണ് അയല്‍രാജ്യമായ സിറിയയില്‍ നിന്ന് പലായനം ചെയ്ത് തുര്‍ക്കിയില്‍ എത്തിയിരിക്കുന്നത്

തുര്‍ക്കി യാത്രക്കിടയില്‍ മനസിനെ വേദനിപ്പിച്ച അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബിജോണ്‍. ലക്ഷകണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന മനോഹര രാജ്യം, ആതിഥ്യമര്യാദ ഏറെയുള്ള സ്ഥലം, ഈ പ്രകൃതിരമണീയ രാജ്യത്തെ കാഴ്ചകള്‍ക്കിടയില്‍ മനസ്സില്‍ ഉടക്കിയ ചില കാഴ്ച്ചകള്‍ നിങ്ങളുമായി പങ്കുവെക്കുന്നുവെന്ന ആമുഖത്തോടെയാണ് ഷിബു ബേബിജോണ്‍ തന്റെ തുര്‍ക്കി അനുഭവം ഫെയ്‌സ്ബുക്കില്‍ എഴുതിയത്.

ഏകദേശം 50 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ അയല്‍ രാജ്യമായ സിറിയയില്‍ നിന്ന് പലായനം ചെയ്ത് തുര്‍ക്കിയിലെത്തിയിരിക്കുന്നതെന്നും, ലോകമെമ്പാടുമുള്ള സിറിയന്‍ ജനത നമ്മുടെ മുന്നില്‍ അതിജീവനത്തിനുള്ള കഠിന പ്രയത്‌നത്തിലാണെന്നും ലോകമനസാക്ഷി കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഷിബു ബേബിജോണ്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

വൈകുന്നേരം റൂമിലേക്ക് മടങ്ങുമ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഇടുന്ന ചവറ്റുകൊട്ടയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഭക്ഷണത്തിനായി തിരയുന്നത് കണ്ടു. നേരം വൈകിയ ശേഷം മറ്റൊരു സ്ഥലത്ത് പര്‍ദ്ദയിട്ട ഒരു സ്ത്രീ കൈകുഞ്ഞുമായി ചവറ്റുകൊട്ടയില്‍ ഭക്ഷണം തേടുന്നതും കണ്ടൂ, വളരെ ഹൃദയഭേദകമായി തോന്നി, ഈ രാജ്യത്ത് ഇങ്ങനെ ഒരു കാഴ്ച്ച ഒട്ടും പ്രതീക്ഷിച്ചില്ല, മനസ്സിനെ വല്ലാതെ അസ്വസ്ഥത പെടുത്തുന്ന ഈ കാഴ്ച്ച ക്യാമറയില്‍ പകര്‍ത്താന്‍ മനസാക്ഷി അനുവദിച്ചില്ലെന്നും ഷിബു ബേബിജോണ്‍ എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുറച്ചു ദിവസമായി തുര്‍ക്കിയില്‍…. ലക്ഷകണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന മനോഹര രാജ്യം, ആതിഥ്യമര്യാദ ഏറെയുള്ള സ്ഥലം…. ഈ പ്രകൃതിരമണീയ രാജ്യത്തെ കാഴ്ചകള്‍ക്കിടയില്‍ മനസ്സില്‍ ഉടക്കിയ ചില കാഴ്ച്ചകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.!

വൈകുന്നേരം റൂമിലേക്ക് മടങ്ങുമ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഇടുന്ന ചവറ്റുകൊട്ടയില്‍ (waste bin) രണ്ട് കുഞ്ഞുങ്ങള്‍ ഭക്ഷണത്തിനായി തിരയുന്നത് കണ്ടു…. നേരം വൈകിയ ശേഷം മറ്റൊരു സ്ഥലത്ത് പര്‍ദ്ദയിട്ട ഒരു സ്ത്രീ കൈകുഞ്ഞുമായി ചവറ്റുകൊട്ടയില്‍ ഭക്ഷണം തേടുന്നതും കണ്ടൂ…. വളരെ ഹൃദയഭേദകമായി തോന്നി, ഈ രാജ്യത്ത് ഇങ്ങനെ ഒരു കാഴ്ച്ച ഒട്ടും പ്രതീക്ഷിച്ചില്ല, മനസ്സിനെ വല്ലാതെ അസ്വസ്ഥത പെടുത്തുന്ന ഈ കാഴ്ച്ച ക്യാമറയില്‍ പകര്‍ത്താന്‍ മനസാക്ഷി അനുവദിച്ചില്ല.!

ഇതിന്റെ കാരണം അറിയണമെന്ന് മനസ്സുപറഞ്ഞു, ഇതിനെക്കുറിച്ച് അന്വേഷിച്ചു…. ഏകദേശം 50 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ആണ് അയല്‍രാജ്യമായ സിറിയയില്‍ നിന്ന് പലായനം ചെയ്ത് തുര്‍ക്കിയില്‍ എത്തിയിരിക്കുന്നത്.!

ലോകമെമ്പാടുമുള്ള സിറിയന്‍ ജനത നമ്മുടെ മുന്നില്‍ അതിജീവനത്തിനുള്ള കഠിന പ്രയത്‌നത്തിലാണ്…. ലോകമനസാക്ഷി കണ്ണുതുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…. മനസാക്ഷിയുള്ളവര്‍ തീര്‍ച്ചയായും സിറിയന്‍ ജനതക്കൊപ്പം നില്‍ക്കണം.!

 

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ നിലപാടെടുത്ത ലവാസയുടെ കുടുംബാംഗങ്ങൾക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍