വേട്ട നിരോധിക്കണം എന്നാവശ്യവുമായി മൃഗ സ്നേഹികള്‍
വേട്ടയാടി കൊന്ന സിംഹത്തിനരികെയിരുന്നു ചുംബിക്കുന്ന ദമ്പതികളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഡാരണ്‍, കാരോല്യന്‍ കാറ്റര്‍ എന്ന സഞ്ചാരികളായ ബ്രിട്ടീഷ് ദമ്പതികളാണ് ഈ ഫോട്ടോയിലുള്ളത്. ലെഗെലെല സഫാരീസിന്റെ ടൂറിനു ശേഷം മടങ്ങവെ സൗത്ത് ആഫ്രിക്കയിലെ കലഹാരിയില്‍ നിന്നുമാണ് ഇവര്‍ ഫോട്ടോ എടുത്തിരിക്കുന്നതെന്ന് ദ സണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ലെഗെലെല സഫാരീസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്.
ചിത്രം വൈറലായെങ്കിലും വലിയ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ വരുന്നത്. ഇത്തരത്തിലുള്ള വേട്ട തന്നെ നിരോധിക്കണം എന്നാണ് പലരും പറയുന്നത്. ഇത് നീചവും പൈശാചികവുമാണെന്നും പലരും കമന്റ് ചെയ്തു.
ഇത്തരത്തിലുള്ള ഫോട്ടോയെടുക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ തനിക്ക് അതില്‍ ഒന്നും പ്രതികരിക്കാനില്ല എന്നായിരുന്നു കാറ്ററിന്റെ മറുപടി. ദ മിററിനോടായിരുന്നു പ്രതികരണം.
Darren and Carolyn Carter, from Edmonton in Alberta, Canada. As long as I live, I will never undestand what pleasure people can get out of doing this. #AnimalRights #animalrescue pic.twitter.com/2KrOafs6kR
— Ibrahim (@sayfudiin) July 15, 2019
.@rickygervais Thanks to @DailyMirror for exposing this horror : Sick couple kiss to celebrate killing magnificent lion in horrifying picture https://t.co/W2m8amgQKy
— Peter Egan (@PeterEgan6) July 15, 2019