UPDATES

സോഷ്യൽ വയർ

ബോളിവുഡ് ഗാനത്തിന് ഫ്‌ളാഷ് മോബ് ചെയ്ത് ഞെട്ടിച്ച് കാലിഫോര്‍ണിയിലെ കച്ചവടക്കാര്‍

കങ്കണ റണൗട്ട്‌ അഭിനയിച്ച ക്വീന്‍ ചിത്രത്തിലെ ലണ്ടന്‍ ദമക്ത എന്ന പാട്ടായിരുന്നു കോസ്റ്റ്‌കോയില്‍ വെച്ച് നടന്ന ഫ്‌ളാഷ് മോബിനായി തിരഞ്ഞെടുത്തത്

ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളില്‍ മാത്രമല്ല ബോളിവുഡ് ആരാധകര്‍. ബോളിവുഡ് നൃത്തങ്ങള്‍ ആസ്വദിച്ച് മതിവരാത്തവരും പാശ്ചാത്യ രാജ്യങ്ങളിലുണ്ട്. ബോളിവുഡ് ഗാനത്തിന് ചുവട് വെച്ച് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുകയാണ് കാലിഫോര്‍ണിയയിലെ സാന്താക്രൂസ് റീട്ടയില്‍ സ്ഥാപനത്തിലെ കച്ചവടക്കാര്‍.

എറൗണ്‍ഡ് ദി വേള്‍ഡ് ഓഫ് 80 ഡാന്‍സസ് എന്ന ക്ലബ്ബിലെ അംഗങ്ങളാണ് ഫ്‌ളാഷ് മോബ് ചെയ്തത്. ബോളിവുഡ് താരം കങ്കണ റണൗട്ട്‌ അഭിനയിച്ച ക്വീന്‍ ചിത്രത്തിലെ ലണ്ടന്‍ ദമക്ത എന്ന പാട്ടായിരുന്നു കോസ്റ്റ്‌കോയില്‍ വെച്ച് നടന്ന ഫ്‌ളാഷ് മോബിനായി തിരഞ്ഞെടുത്തത്.

വെറുമൊരു കൗതുകത്തിനായിരുന്നില്ല ക്ലബ്ബിലെ അംഗങ്ങള്‍ ഫ്‌ളാഷ് മോബ് ചെയ്തത്.ലുക്കീമിയ എന്ന അസുഖത്തില്‍ നിന്നും മോചിതയായ സുഹൃത്തിന്റെ ആഗ്രഹം നിര്‍വ്വഹിക്കാനായിരുന്നു ക്ലബ്ബിലെ അംഗങ്ങള്‍ നൃത്തം ചെയ്തത്.

ബോളിവുഡിനെ ഏറെ സ്‌നേഹിക്കുന്ന സുഹൃത്ത് ലുക്കീമിയയില്‍ നിന്നും രക്ഷപെട്ടിട്ട്‌
ഒരു വര്‍ഷമായതിന്റെ സന്തോഷമാണ് ഫ്‌ളാഷ് മോബിലൂടെ കാട്ടിയത് എന്നാണ് യു ട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ ക്ലബ്ബ് അംഗങ്ങള്‍ പറയുന്നത്.

സുഹൃത്തുക്കള്‍ക്കപ്പുറം ദൗത്യം വിജയമായത് പാട്ടും നൃത്തവും നല്‍കിയ ഊര്‍ജ്ജം കൊണ്ടാണെന്നും , നൃത്തം ചെയ്യുന്നവരെയും അല്ലാത്തവരെയും സ്വാഗതം ചെയ്യുന്നുമായും അവര്‍ പറഞ്ഞു.

ഷോപ്പിംഗ് സെന്ററില്‍ എത്തിയ ഉപഭോക്തരും, കുട്ടികളും, ജീവനക്കാരുമെല്ലാം നൃത്തം നന്നായി ആസ്വദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വരുന്ന ഒരാളുടെ ചെറിയ ആഗ്രഹം നിറവേറ്റാനുള്ള ഈ ചെറിയ ആശയം എല്ലാവരിലും സന്തോഷം പരത്തിയെന്നും ക്ലബ്ബ് അംഗങ്ങള്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍