UPDATES

സോഷ്യൽ വയർ

തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കില്‍ അത് ഈ മഹാനടന്റെ പേരില്‍ വേണമായിരുന്നോ; അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ സിന്ധു ജോയ്

മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും

എറണാകുളം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം മമ്മൂട്ടിയ്‌ക്കെതിരെ ഉയര്‍ത്തിയ പ്രതികരണത്തില്‍ വിമര്‍ശനവുമായി സിന്ധു ജോയ് രംഗത്ത്. എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി. രാജീവും ഹൈബി ഈഡനും മികച്ച സ്ഥാനാര്‍ത്ഥികളാണെന്ന മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശനവുമായി എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിന്ധു ജോയ് കണ്ണന്താനത്തിന്റെ വിമര്‍ശനത്തിനു പ്രതികരണമറിയിച്ചു രംഗത്തെത്തിയത്.

2009-ല്‍ താന്‍ മത്സരിച്ചപ്പോഴും പനമ്പള്ളി നഗറില്‍ വോട്ടു ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാര്‍ത്ഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി. രാജീവും ഹൈബി ഈഡനും ആ ബൂത്തില്‍ പോയി. രണ്ടു പേരും മികച്ച സ്ഥാനാര്‍ത്ഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതില്‍ എന്താണ് ഇത്ര തെറ്റെന്നും അല്‍ഫോണ്‍സ് കണ്ണന്താനം മോശം സ്ഥാനാര്‍ത്ഥിയാണെന്നു മമ്മൂക്ക പറഞ്ഞോ എന്നും സിന്ധു ജോയ് പോസ്റ്റില്‍ ചോദിക്കുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

‘എറണാകുളത്തു എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം നടൻ മമൂട്ടിക്ക് എതിരെ ഉയർത്തിയിരിക്കുന്ന വിമർശനം ബാലിശവുംപ്രതിഷേധാർഹവുമാണ്. സാധാരണഗതിയിൽ പോളിങ് തുടങ്ങുമ്പോൾ തന്നെ സ്ഥാനാർഥി വോട്ട് രേഖപ്പെടുത്തും. തുടർന്ന് മറ്റു പോളിങ് സ്റ്റേഷൻകളിലേക്കു പോകും. മണ്ഡലത്തിൽ പ്രമുഖർ ആരെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു അവരെ കാണാൻ പോകും. രണ്ടായിരത്തി ഒൻപതിൽ ഞാൻ മത്സരിച്ചപ്പോഴും ഇതാണ് ചെയ്തത്. പനമ്പള്ളി നഗറിൽ വോട്ട് ചെയ്തു കഴിഞ്ഞു ‘സിന്ധു ജോയ് നല്ല സ്ഥാനാർഥി’ ആണെന്നൊക്കെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തവണ പി.രാജീവും ഹൈബി ഈഡനും ആ ബൂത്തിൽ പോയി. രണ്ടു പേരും മികച്ച സ്ഥാനാർഥികളാണെന്നു മമ്മൂക്ക പറയുകയും ചെയ്തു. അതിൽ എന്താണ് ഇത്ര തെറ്റ്? അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ?തിരഞ്ഞെടുപ്പ് പിറ്റേന്ന് ഒരു വിവാദം ഉണ്ടാക്കണമായിരുന്നെങ്കിൽ അത് ഈ മഹാനടന്റെ പേരിൽ വേണമായിരുന്നോ? ഈ പ്രസ്താവനയിലൂടെ താങ്കൾ കൂടുതൽ ചെറുതാവുകയാണ്!’

 

Read More : ശ്രീലങ്കന്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ കോടിശ്വരന്മാരായ സഹോദരങ്ങള്‍; നടപടി മുസ്ലീം സമൂഹത്തെ സംശയത്തിലാക്കിയെന്ന് നാട്ടുകാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍