UPDATES

സോഷ്യൽ വയർ

സ്ത്രീകള്‍ മഹിഷികളാണെങ്കില്‍ എന്തുകൊണ്ട് അയ്യപ്പന്‍ സ്ത്രീകളെ ശിക്ഷിച്ചില്ല; വിമര്‍ശനത്തിന് മറുപടിയുമായി ഗായകന്‍ അനൂപ് ശങ്കര്‍

അതേസമയം എസ്.പി.ബിയുമായി സാമ്യപ്പെടുത്തി പറഞ്ഞ പരാമര്‍ശം അഭിനന്ദനമായി കണക്കാക്കുന്നുവെന്നും അനൂപ് പറഞ്ഞു

‘അയ്യനേ’ എന്ന പുതിയ ആല്‍ബത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കി ഗായകന്‍ അനൂപ് ശങ്കര്‍ രംഗത്ത്. ആല്‍ബത്തിന്റെ ആശയം, സംഗീതം, ദൃശ്യങ്ങള്‍ എന്നിവയ്ക്കു നേരെയാണ് വിമര്‍ശനം. ഗായകരായ ജയചന്ദ്രനെയും അനൂപ് ശങ്കറിനെയും പരസ്യമായി വിമര്‍ശിച്ചയാള്‍ക്കാണ് വിശദീകരണം നല്‍കി കൊണ്ടു ഗായകന്‍ രംഗത്തെത്തിയത്.

ശബരിമല സ്ത്രീ പ്രവേശന സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉന്നയിച്ചാണ് വിമര്‍ശനങ്ങള്‍ എത്തിയത്. ആല്‍ബത്തിന്റെ ആശയവും സംഗീതവും നിലവാരം കുറഞ്ഞതാണെന്നും സ്ത്രീകള്‍ മഹിഷികളാണെങ്കില്‍ എന്തുകൊണ്ട് അയ്യപ്പന്‍ സ്്ത്രീകളെ ശിക്ഷിച്ചില്ലെന്നുമാണ് വിമര്‍ശകന്റെ ചോദ്യം. അനൂപ് ശങ്കര്‍ എന്തുകൊണ്ടു മലയാളം ശരിയായ രീതിയില്‍ ഉച്ചരിക്കുന്നില്ലെന്നും ജയചന്ദ്രനെപ്പോലൊരു ഗായകന്‍ ഇത്തരം മോശം ആല്‍ബങ്ങള്‍ക്കു വേണ്ടി പാടരുതായിരുന്നെന്നും വിമര്‍ശകന്‍ ചോദിക്കുന്നു.

ഈ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു താനാണെന്നും അതിനാല്‍ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കേണ്ടതും താന്‍ തന്നെ ആണെന്നും അനൂപ് വിമര്‍ശനത്തിന് മറുപടി നല്‍കി. ഹൈന്ദവ മതാചാര പ്രകാരം സ്ത്രീകളിലെ ധാര്‍ഷ്ട്യഭാവത്തിന്റെ പ്രതീകമായി പറയുന്ന മഹിഷിയെ വധിക്കുന്ന സ്വാമി അയ്യപ്പന് ഒരു പ്രാര്‍ത്ഥനാഗാനം അര്‍പ്പിക്കാനാണ് താന്‍ ഈ ആല്‍ബം ചെയ്തതെന്നും അനൂപ് പറയുന്നുണ്ട്. അതേസമയം എസ്.പി.ബിയുമായി സാമ്യപ്പെടുത്തി പറഞ്ഞ പരാമര്‍ശം അഭിനന്ദനമായി കണക്കാക്കുന്നുവെന്നും അനൂപ് പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി കമന്റ് നല്‍കിയിട്ടുണ്ട് ഗായകന്‍.

 

Read More : പശുവിറച്ചി വിറ്റെന്ന് ആരോപിച്ച് 68കാരന് ആൾക്കൂട്ട മർ‌ദനം; മുസ്ലീം വിശ്വാസിയായ വ്യാപാരിയെ പന്നിയിറച്ചി തീറ്റിക്കാനും ശ്രമം

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍