UPDATES

സോഷ്യൽ വയർ

‘അവിസ്മരണീയ നേട്ടം’: വേള്‍ഡ് ടൂർ ബാഡ്‌മിന്റണിൽ കിരീടം നേടിയ പി വി സിന്ധുവിന് നവമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

ജപ്പാന്റെ നൊവാമി ഒക്കോഹാരയെ തോൽപ്പിച്ചാണ് സിന്ധുവിന്റെ കിരീടാരോഹണം.

ബാഡ്മിന്റൺ വേൾഡ് ടൂർ ചാംപ്യൻഷിപ്പിൽ ഒരു മൽസരം പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധു കിരീടം നേടിയതിനു പിന്നാലെ നവമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. ക്രിക്കറ്റ് താരങ്ങളായ വി വി എസ് ലക്ഷ്മൺ, അമിത് മിശ്ര സിനിമ താരം രാഹുൽ ബോസ്, പ്രശസ്ത ബാഡ്മിന്റൺ താരം ജ്വാല ഗുട്ട തുടങ്ങിയവർ ട്വിറ്ററിൽ ലോക ബാഡ്മിന്റൺ ചാമ്പ്യനെ അഭിനന്ദിച്ച് രംഗത്തെത്തി.

“ഇത് ചാമ്പ്യന്റെ കളിയാണ്, ഒരു സെറ്റ് നഷ്ടപ്പെടുത്തിയിട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെയുള്ള തിരിച്ചു വരവ് വലിയ നേട്ടം തന്നെ” വി വി എസ് ലക്ഷ്മൺ പറഞ്ഞു.

ജപ്പാന്റെ നൊവാമി ഒക്കോഹാരയെ തോൽപ്പിച്ചാണ് സിന്ധുവിന്റെ കിരീടാരോഹണം. ഇതോടെ ഫൈനലിൽ തുടർച്ചയായി തോൽക്കുകയെന്ന ചീത്തപ്പേരും സിന്ധു മറികടന്നു.

ആദ്യ രണ്ട് സെറ്റുകളിൽ തന്നെ ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് സിന്ധുവിന്റെ നേട്ടം. സ്കോർ 21-19, 21-17. ഒളിംപിക്സിൽ സിന്ധു നേടിയ വെള്ളി മെഡലിന് ശേഷം രാജ്യത്തെ ഒരു കായിക താരം നേടുന്ന മികച്ച നേട്ടമാണ് ബാഡ്മിന്റൺ ചാംപ്യൻഷിപ്പിലെ ജയം. ഈ വർഷത്തെ സിന്ധുവിന്റെ ആദ്യത്തെ കിരീട നേട്ടം കൂടിയാണ് ലോക ബാഡ്മിന്റൺ ടൂർ ചാംപ്യൻ ഷിപ്പിലേത്.

മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. ആദ്യ ഗെയിം 21- 16 ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ പൊരുതി കളിച്ചെങ്കിലും ജയം സിന്ധുവിനൊപ്പമായിരുന്നു. 25- 23 നായിരുന്നു സിന്ധുവിന്റെ ജയം.

ഗ്രൂപ്പ് ഘട്ടത്തിലും സിന്ധുവിന്റെ മികച്ച പ്രകടനമായിരുന്നു. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയും രണ്ടാം റാങ്കുകരിയായ യമാഗുച്ചിയെയും യുഎസ്എയുടെ സാങ് ബെയ്‌വാനെയും സിന്ധു പരാജയപ്പെടുത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍