UPDATES

സോഷ്യൽ വയർ

‘തിയറ്ററിൽ സ്ത്രീയും പുരുഷനും അടുത്തിരുന്നാൽ ഗർഭമുണ്ടാകുമോ?’ ചോദ്യം സോഷ്യൽ മീഡിയയുടേതാണ്

സ്ത്രീകൾ പുരുഷന്മാർക്ക് ടിക്കറ്റെടുത്തു കൊടുക്കുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്താനെന്ന നിലയിൽ ഒരു തിയറ്ററിൽ പ്രദർശിപ്പിച്ച പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോസ്റ്ററിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ക്യൂവിൽ നിൽക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പുറമെ നിൽക്കുന്ന പുരുഷന്മാർക്ക് ടിക്കറ്റ് എടുത്ത് സഹായിക്കുമ്പോൾ ഇ-ടിക്കറ്റിങ് ആയതിനാൽ അവർക്ക് നിങ്ങളുടെ ഇരിപ്പിടങ്ങൾക്ക് ചേർന്നായിരിക്കും സീറ്റ് ലഭിക്കുക.”

തൃശ്ശൂരിലെ ഒരു തിയറ്ററിൽ നിന്നുള്ളതാണ് ഈ പോസ്റ്ററെന്ന് ഷെയർ ചെയ്തവർ പറയുന്നുണ്ട്. ഇതിനെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർന്നു കഴിഞ്ഞു. തിയറ്ററിൽ സ്ത്രീയുടെ അടുത്ത് പുരുഷന്‍ ഇരുന്നാൽ ഗർഭമുണ്ടാകുമോ എന്നാണ് ചിലരുടെ ചോദ്യം. മറ്റുചിലർ ഉന്നയിക്കുന്ന പ്രശ്നം വേറൊന്നാണ്. തൃശ്ശൂരിലെ പുരുഷന്മാരെ അപമാനിക്കുക എന്ന ഗൂഢലക്ഷ്യം ഈ പോസ്റ്ററിനില്ലേ എന്നാണ് അവരുടെ സന്ദേഹം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍