UPDATES

സോഷ്യൽ വയർ

‘തങ്ങളുടെ വീട്ടില്‍ മാലിന്യം ഇടുന്ന കവര്‍ ആലിയ ഇട്ടപ്പോള്‍ സൂപ്പര്‍ പാന്റ്‌സ്’

ആലിയ-റണ്‍വീര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗള്ളി ബോയ് എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് വേണ്ടിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്

വസ്ത്ര ധാരണത്തില്‍ എപ്പോഴും വ്യത്യസ്തത കണ്ടെത്തുന്ന നടിയാണ് ആലിയ ഭട്ട്. അവാര്‍ഡ് ഷോകള്‍ തുടങ്ങിയ പൊതുപരിപാടികളിലും സ്വകാര്യ പരിപാടികളിലുമെല്ലാം ആലിയയുടെ വേറിട്ട വസ്ത്രധാരണം ഫാഷന്‍ ലോകത്ത ശ്രദ്ധേയമാണ്.

പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ താരം അണിഞ്ഞ വസ്ത്രമാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്. വെള്ള കളറിലുള്ള ക്രോപ് ടോപ്പും കറുപ്പ ലാറ്റക്‌സ് പാന്റും ധരിച്ചാണ് താരം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

എന്നാല്‍ താരമിട്ട പാന്റ് മാലിന്യം ഇടാന്‍ വേണ്ടി ഉപയോഗിക്കുന്ന കവര്‍ പോലെയാണ് തോന്നുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. തങ്ങളുടെ വീട്ടില്‍ മാലിന്യം ഇടുന്ന കവര്‍ ആലിയ ഇട്ടപ്പോള്‍ സൂപ്പര്‍ പാന്റ്‌സ് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്.

അന്നാകികി എന്ന ബ്രാന്‍ഡ് ആണ് ആലിയക്ക് വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കിയത്. ആലിയ-റണ്‍വീര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഗള്ളി ബോയ് എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്ക് വേണ്ടിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

ഇതിനു മുന്‍പും ആലിയയുടെ വസ്ത്ര ധാരണം ബോളിവുഡിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ആയിട്ടുണ്ട്. ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍