UPDATES

സോഷ്യൽ വയർ

വിരലിൽ മോതിരം കുടുങ്ങി വിദ്യാർത്ഥി, പാട്ടു പാടിച്ച് ഫയർഫോഴ്സ്; പിന്നെ?

വിരലിൽ നിന്ന് മോതിരം മുറിയ്ക്കുന്നതിൽ നിന്നും കുട്ടിയുടെ ശ്രദ്ധ മാറ്റാനാണ് ഫയർഫോഴ്സ് ജീവനക്കാർ പാട്ടു പാടിച്ചത്.

പാട്ടും രക്ഷാ പ്രവർത്തനത്തിന് ആയുധമാക്കുകയാണ് പൊന്നാനിയിലെ ഫയര്‍ ഫോഴ്സ്. വിരലിൽ മോതിരം കുടുങ്ങി കടുത്ത വേദനയുമായി എത്തിയ കുട്ടിക്കാണ് ഒരു പാട്ടുപാടി തീരും മുൻപ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആശ്വാസം നൽകിയത്. വിരലിൽ നിന്ന് മോതിരം മുറിയ്ക്കുന്നതിൽ നിന്നും കുട്ടിയുടെ ശ്രദ്ധ മാറ്റാനാണ് ഫയർഫോഴ്സ് ജീവനക്കാർ പാട്ടു പാടിച്ചത്.

മികച്ച ഈണത്തിൽ അതി സുന്ദരമായി പാടുന്നതിനിടെ അവൻ പോലും അറിയാതെ ഉദ്യോഗസ്ഥർ മോതിരം ഊരിമാറ്റുകയായിരുന്നു. ഫയർഫോഴ്സ് ജീവനക്കാരായ ഗംഗാധരനും ബിജു കെ ഉണ്ണിയുമാണ് പേടിയോടെ നിന്ന കുട്ടിയെ സമാധാനിപ്പിച്ച് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടത്. എല്ലാം മറന്ന് പാടി തുടങ്ങിയതോടെ ജീവനക്കാർ പതിയെ മോതിരം അറുത്തെടുത്തു. അവസാനം സന്തോഷത്തോടെ അവൻ തന്നെ മോതിരം ഊരിമാറ്റി.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍