UPDATES

സോഷ്യൽ വയർ

വൈറലായി സൗന്ദര്യ രജനികാന്തിന്റെ ഹണിമൂണ്‍ ചിത്രങ്ങള്‍

ഐസ് ലാന്‍ഡിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്. ട്വിറ്ററിലെ തന്റെ പേജിലൂടെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പങ്കു വെച്ചത്.

ഫെബ്രുവരി 11-നാണ് നടന്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തും, വിശാഖന്‍ വനങ്കമുടിയും വിവാഹിതരായത്. ചെന്നെയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷമുള്ള സൗന്ദര്യയുടെ ഹണിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗില്‍.

ഐസ് ലാന്‍ഡിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്. ട്വിറ്ററിലെ തന്റെ പേജിലൂടെയാണ് സൗന്ദര്യ ചിത്രങ്ങള്‍ പങ്കു വെച്ചത്.

വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി എത്തിയിരുന്നു. കാജോള്‍, കമല്‍ ഹാസ്സന്‍, മോഹന്‍ ബാബു തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. നടനും, ബിസിനസുകാരനുമാണ്‌ വിശാഖന്‍. ഗ്രാഫിക് ഡിസൈനറും, സംവിധായകയുമാണ് സൗന്ദര്യ രജനീകാന്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍