UPDATES

സോഷ്യൽ വയർ

മുത്രാശയ രോഗം ബാധിച്ച് തളര്‍ന്ന വളര്‍ത്തു മീനിന് ‘വീല്‍ ചെയറുമായി’ ദക്ഷിണ കൊറിയക്കാരന്‍-വീഡിയോ

മൂത്രസഞ്ചി രോഗം പിടിപെട്ട തന്റെ ഗോള്‍ഡ് ഫിഷിന് ഡിസൈനറായ ഹെന്‍ട്രി കിം പൊന്തിക്കിടക്കാന്‍ സഹായിക്കുന്ന തരത്തിലാണ് വീല്‍ചെയര്‍ നിര്‍മ്മിച്ച് നില്‍കിയിരിക്കുന്നത്.

വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് തങ്ങളുടെ ഓമന മൃഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹിക്കാന്‍ കഴിയില്ല. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്കോ, പട്ടികള്‍ക്കോ രോഗങ്ങള്‍ വന്നാല്‍ ഉടമസ്ഥര്‍ അവരെ ചികിത്സിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ ഗോള്‍ഡ് ഫിഷിന് ‘വാട്ടര്‍ വീല്‍ചെയര്‍’ നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ദക്ഷിണ കൊറിയക്കാരന്‍.

മൂത്രസഞ്ചി രോഗം പിടിപെട്ട തന്റെ ഗോള്‍ഡ് ഫിഷിന് ഡിസൈനറായ ഹെന്‍ട്രി കിം പൊന്തിക്കിടക്കാന്‍ സഹായിക്കുന്ന തരത്തിലാണ് വീല്‍ചെയര്‍ നിര്‍മ്മിച്ച് നില്‍കിയിരിക്കുന്നത്.

തന്റെ ഗോള്‍ഡ് ഫിഷുകളില്‍ ചിലത് മൂത്രാശയ രോഗം വന്ന് മരിച്ചതിനെ തുടര്‍ന്നാണ് ഹെന്‍ട്രി ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയത്. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ഇത്തരം വില്‍ച്ചെയറുകള്‍കൊണ്ട് രോഗം വന്ന മീനുകള്‍ മലര്‍ന്ന് പൊന്തി വരുന്നതിനെ ഒഴുവാക്കാന്‍ കഴിയും. 32കാരനായ ഹെന്‍ട്രിയുടെ വീട്ടില്‍ മൂന്ന് ടാങ്കുകളിലായി ഇരുപത് സ്വര്‍ണ്ണ മത്സ്യങ്ങളാണുള്ളത്.

മീനുകളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് മൂത്രാശയ രോഗങ്ങള്‍. യഥാര്‍ത്ഥത്തില്‍ മീനുകളുടെ പിത്താശയത്തെ ബാധിക്കുന്ന രോഗമാണിത്.

എഞ്ചിൻ റൂമിൽ ടോയ്ലറ്റ് ഇല്ല, ‘ആ ശങ്ക’ വന്നാൻ പിന്നെന്ത് ചെയ്യും, ട്രെയിൻ നിർത്തി ട്രാക്കിൽ മൂത്രമൊഴിച്ച് ലോക്കോ പൈലറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍