UPDATES

സോഷ്യൽ വയർ

എന്തിനാണ് ഈ പണിക്ക് പോയതെന്നു ചോദിക്കുന്നവരോട്, ആന്റോ ആന്റണി നിര്‍ബന്ധിച്ചിട്ടാണെന്നു കുര്യന്റെ മറുപടി

പത്തനംതിട്ടയിലെ പ്രസംഗ പരിഭാഷയുടെ പേരില്‍ തന്നെ അധിക്ഷേപിക്കുന്നവരോട് പരാതിയില്ലെന്നും പി ജെ കുര്യന്‍

പത്തനംതിട്ടയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ സംഭവിച്ച പിഴവുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയതോതിലുള്ള പരിഹാസത്തിനാണ്് പി ജെ കുര്യന്‍ വിധേയനാകുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങളാണ് പരിഭാഷയില്‍ കുര്യന്‍ പലപ്പോഴും പറഞ്ഞത്. വെറും തമാശായായി കാണാന്‍ കഴിയാത്ത തെറ്റുകളും പരിഭാഷ പ്രസംഗത്തില്‍ വന്നിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തനിക്ക് പറയാനുള്ളത് വിശദീകരിക്കുകയാണ് പി ജെ കുര്യന്‍. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി നിര്‍ബന്ധിച്ചതുകൊണ്ടാണ് പരിഭാഷയ്ക്ക് തയ്യാറായതെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുര്യന്‍ പറയുന്നത്. തനിക്കുണ്ടായ പിഴവ് പ്രാസംഗികന്‍ പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണെന്നും താനിതാദ്യമായല്ല പരിഭാഷകനാകുന്നതെന്നും പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വേണ്ടി പ്രസംഗം പരിഭാഷ നടത്തിയിട്ടുണ്ടെന്നും തന്നെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നവരോട് പരാതിയില്ലെന്നും പി ജെ കുര്യന്‍ എഴുതുന്നു. പി ജെ കുര്യന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.

പരിഭാഷയിലെ പാകപ്പിഴ

രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലെ ചില പാകപ്പിഴമൂലം സോഷ്യല്‍ മീഡിയയില്‍ പലരും എന്നെ അധിക്ഷേപിക്കുണ്ട്. അവരോടൊന്നും പരാതിയില്ല.

പ്രസംഗകന്‍ പറയുന്നത് പരിഭാഷകന് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തു ചെയ്യും ? ഞാന്‍ ആദ്യമായിട്ടല്ല പരിഭാഷപ്പെടുത്തുന്നത്. പത്തനംതിട്ടയില്‍ തന്നെ രാഹുല്‍ജിയുടെയും സോണിയാജിയുടെയും പ്രസംഗങ്ങളും കോട്ടയത്ത് ശ്രീ.മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗവും ഞാന്‍ മുന്‍പ് അപാകതകള്‍ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

‘സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ് എന്ന് ‘ ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു. സ്ഥാനാര്‍ത്ഥി ശ്രീ .ആന്റോ ആന്റണി നിബന്ധിച്ചതുകൊണ്ടാണ് ഞാന്‍ പരിഭാഷയ്ക്ക് സമ്മതിച്ചത്. എ ഐ സി സി ഒബ്‌സര്‍വേര്‍റും ഡി സി സി പ്രസിഡന്റും ഇതേ നിലപാട് എടുത്തു.

ഞാന്‍ തന്നെ പരിഭാഷപ്പെടുത്തണമെന്ന് സ്ഥാനാര്‍ഥി നിര്‍ബന്ധിച്ചപ്പോള്‍ അത് അംഗീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍