UPDATES

സോഷ്യൽ വയർ

രാത്രികൾ ഞങ്ങളുടേത് കൂടിയാണ്: ‘ഫെമിനിച്ചി സ്പീക്കിംഗ്’

ഫെമിനിച്ചി സ്പീക്കിങ് എന്ന ഫേസ് ബുക്ക് പേജില്‍ നിരവധി പെണ്‍കുട്ടികളാണ് തങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്.

സി.ഇ.ടി.യിലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഗേള്‍സ് ഹോസ്റ്റലുകളില്‍ നേരിടുന്ന വിവേചനങ്ങളും ദുരനുഭവങ്ങളും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നുണ്ട്. ഫെമിനിച്ചി സ്പീക്കിങ് എന്ന ഫേസ് ബുക്ക് പേജില്‍ നിരവധി പെണ്‍കുട്ടികളാണ് തങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്.

അവരില്‍ ഒരാളാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.ബി.എ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി അഞ്ജു എസ്.രവി. അഞ്ജുവിനു നേരിടേണ്ടി വന്ന അനുഭവമാണ് അഴിമുഖത്തിലൂടെ ഞങ്ങള്‍ പങ്കുവയ്ക്കുന്നത്.

പോസ്റ്റ് വായിക്കാം

‘ഞാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 2ആം വർഷ ബിബിഎ എൽഎൽബി വിദ്യാർത്ഥിനി ആണ്.

Read: ഇനി ഇരുട്ടുന്നതിന് മുമ്പ് ആരും ഇവരെ ഹോസ്റ്റല്‍ മുറികളില്‍ അടച്ചിടില്ല: പുറത്തുപോകാം, സിനിമ കാണാം, രാത്രിയിലെ നഗരം കാണാം

 

 

 

ഇനി ഇരുട്ടുന്നതിന് മുമ്പ് ആരും ഇവരെ ഹോസ്റ്റല്‍ മുറികളില്‍ അടച്ചിടില്ല: പുറത്തുപോകാം, സിനിമ കാണാം, രാത്രിയിലെ നഗരം കാണാം

 

 

സ്ത്രീ സമത്വവും സ്വാതന്ത്രവും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഈ കാലത്തും പെണ്ണായത് കൊണ്ട് മാത്രം വിവേചനങ്ങൾക്ക് വിധേയ മായിക്കൊണ്ടിരിക്കുകയാണ് ഞങ്ങൾ.

യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന inmatesന് രാവിലെ 6 മണിക്ക് മുൻപേ പുറത്തു കടക്കാനും രാത്രി 8 മണിക്ക് ശേഷം അകത്തു കടക്കാനും വിലക്കുണ്ട്.അഥവാ രാത്രി 8 മണി തൊട്ട് രാവിലെ 6 മണിവരെ കർഫ്യു നിലനിൽക്കുന്നു.

പല കാരണങ്ങളാൽ (ട്യൂഷൻ എടുക്കുന്നവർ, internship ചെയ്യുന്നവർ, വീട്ടിൽ നിന്നും തിരികെ വരുന്നവർ) വൈകി വരുന്ന വിദ്യാർഥിനികൾക്കു ഈ കർഫ്യൂ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.

ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ വൈകി എത്താൻ സാധ്യത ഉണ്ടെങ്കിൽ ഒരു late entry certificate ആവശ്യമാണ്.എന്നാൽ ഈ late entry form സാങ്കേതികമായ നൂലാ മാലയാണ്. ഈ ഫോം യഥാക്രമം department ഡയറക്ടർ, മേട്രൻ, ചീഫ് വാർഡൻ, chief security ഓഫീസർ എന്നിവർ sign ചെയ്യണം.

അതായത് ഒരാൾക്ക് late entry ഒരു ദിവസത്തേക്ക് വേണം എങ്കിൽ ആ വിദ്യാർത്ഥിനി രണ്ടു മൂന്നു ദിവസം മുൻപ് LA ഫോം ശരിയാക്കണം എന്നു അർത്ഥം.

പലപ്പോഴും ഇങ്ങനെ യുള്ള late entry ആപ്ലികേഷൻ അപ്രൂവൽ കാത്തു ഹോസ്റ്റൽ ഓഫീസിൽ കെട്ടിക്കിടക്കാറാണ് പതിവ്.

അപ്രതീക്ഷിതമായി വൈകി വരുന്ന ആൾക്ക് 8 മണിക്ക് ശേഷം ഹോസ്റ്റൽ കയറാൻ പറ്റില്ല എന്ന് ചുരുക്കം. (ഇങ്ങനെ late entry ഫോം കയ്യിൽ ഇല്ലാത്തവർക് ഒരേ ഒരു തവണ late entry അനുവദിച്ചാൽ തന്നെ അവരുടെ ഹോസ്റ്റൽ ഐഡി കാർഡ് sieze ചെയ്തു ഹോസ്റ്റൽ ഓഫീസിൽ വെക്കും പിന്നീട് ഈ കാർഡ് ഡിപാർട്മെന്റ് ഡയറക്ടർ അനുമതിയോടെ മാത്രമേ തിരിച്ചു കിട്ടൂ).

Read:  ‘രാത്രിയില്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ മുഴുവനും പിഴകളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?’

‘രാത്രി 8 മണി തൊട്ട് രാവിലെ 6 മണിവരെ കര്‍ഫ്യു’; ഹോസ്റ്റല്‍ ജീവിതത്തിലെ വിവേചനങ്ങളെക്കുറിച്ച് ഒരു പെണ്‍കുട്ടിയുടെ അനുഭവ കുറിപ്പ്

ട്രെയിൻ late ആയി എത്തിയത് കൊണ്ടു മാത്രം പുലർച്ചെ കർഫ്യൂ തീരുംവരെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കപ്പെടേണ്ടവർ, രാത്രി വീട്ടിലേക്കുള്ള ബസ് പിടിക്കാൻ 8 മണിക്ക് മുൻപേ ഇറങ്ങി പാർക്കിലും ബസ്റ്റോപ്പിലും ഇരിക്കേണ്ടവർ,പല ആവശ്യങ്ങൾക്കായി പുറത്തുപോയി അപ്രതീക്ഷിതമായ കാരണങ്ങളാൽ വൈകുന്നവർ. ഇങ്ങനെ കർഫ്യൂ സിസ്റ്റം ബാധിക്കുന്നവർ എറെയാണ്.

വിദ്യാർഥിനികളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ കർഫ്യൂ എന്നാണ് മേലധികാരികളുടെ പക്ഷം. എന്നാൽ ഹോസ്റ്റലിനു അകത്ത്‌ അവർ സുരക്ഷിതർ ആണോ എന്നത് പ്രസക്തമല്ല താനും.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ഹോസ്റ്റലിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയുണ്ടായി അന്ന് തീ അണയ്ക്കാൻ fire extinguisher പോലും ഉണ്ടായിരുന്നില്ല,എന്നു പറയുമ്പോൾ തന്നെ അറിയാം ഇവിടെ പറയപ്പെടുന്ന സുരക്ഷിതത്വം എന്നത് പെണ്കുട്ടികള്ക്ക് യാതൊരു പ്രശ്നവും ഉണ്ടാവരുതെന്ന ധാർമിക ബോധമാണോ അതോ പെണ്കുട്ടികള് വൈകി വരാൻ പാടില്ല എന്ന സദാചാര ബോധമാണോ എന്ന്.

ഈ വിഷയം ഉന്നയിക്കുമ്പോൾ ക്യാംപസ് closed അല്ല അഥവാ ക്യാമ്പ്‌സിൽ കൂടെ public road ആണ് പോവുന്നത് എന്നൊക്കെയാണ് പറയാരുള്ളത്. എന്നാൽ മതിയായ സുരക്ഷക്കായി cctv ക്യാമറകൾ, രാത്രി പട്രോളിങ് പോലുള്ള നടപടികൾ എടുക്കാൻ തയ്യാറായാൽ ഈ തരത്തിലുള്ള ലിംഗ വിവേചനം അനുഭവിക്കേണ്ടി വരില്ല.

നടക്കുന്ന വഴിയിൽ മുള്ളുണ്ടെങ്കിൽ നാം ചെരുപ്പിട്ട് നടക്കും എന്നാൽ വഴിമുഴുവനും മുള്ളാണെങ്കിൽ മുള്ളുവെട്ടണം ചെരുപ്പിട്ടിട്ടു മാത്രം കാര്യം ഇല്ല. രാത്രികൾ ഞങ്ങളുടേത് കൂടിയാണ്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍