UPDATES

സോഷ്യൽ വയർ

പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി പറഞ്ഞ ആ വാക്ക് 30 വര്‍ഷത്തിന് ശേഷം യഥാര്‍ഥ്യമായത് കണ്ട് ഒരു അധ്യാപിക

പൈലറ്റിനെ കണ്ടപ്പോള്‍ അന്നത്തെ ആ കൊച്ചു പൈലറ്റ് തന്നെയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്നു സുധ മനസ്സിലാക്കി

തന്റെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പൈലറ്റിന്റെ വേഷമണിഞ്ഞ് കാണാന്‍ സാധിച്ചതില്‍ സന്തുഷ്ടയാണ് സുധ സത്യന്‍ എന്ന അധ്യാപിക. ഡല്‍ഹിയില്‍ നിന്നു ചിക്കാഗോയിലേക്കു പോകുന്നതിനായി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രയ്ക്ക് തയ്യാറെടുക്കവെ ആണ് വിമാനത്തില്‍ ക്യാപ്റ്റന്‍ റോഹന്‍ ബാസിന്‍ എന്ന പേര് അനൗണ്‍സ് ചെയ്യുന്നത്.

ആ പേര് കേട്ടപ്പോള്‍ സുധ അധ്യാപിക മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്ലേ സ്‌കൂള്‍ കാലഘട്ടത്തിലെ ഓര്‍മ്മകളിലേക്കാണ് പോയത്. അമ്മയുമായി പ്ലേ സ്‌കൂളില്‍ എത്തിയ ആ ചെറിയ കുട്ടിയോട് പേരെന്താണ് എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ‘ക്യാപ്റ്റന്‍ റോഹന്‍ ബാസിന്‍’ എന്നാണ്. പൈലറ്റുമാരായ അച്ഛനെയും മുത്തച്ഛനെയും കണ്ടുവളര്‍ന്ന ആ കൊച്ചു മിടുക്കന് ആ മറുപടി പറഞ്ഞില്ലയെങ്കിലാണ് അത്ഭുതം.

സംശയം തോന്നിയ സുധ സത്യന്‍ ക്യാബിന്‍ ക്രൂവിനോട് പൈലറ്റിനെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പൈലറ്റിനെ കണ്ടപ്പോള്‍ അന്നത്തെ ആ കൊച്ചു ‘ക്യാപ്റ്റന്‍ റോഹന്‍ ബാസിന്‍’ തന്നെയാണ് തന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് സുധ മനസ്സിലാക്കി.

സുധ ടീച്ഛറും ക്യാപ്റ്റന്‍ റോഹന്‍ ബാസിനും ഒന്നിച്ചു വിമാനത്തില്‍ നിന്നുള്ള ചിത്രവും പഴയ ചിത്രവും പങ്കുവച്ച് റോഹന്റെ അമ്മ നിവേദിത ബാസിനാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.

പന്ത്രണ്ടാം ക്ലാസ് മുതലാണ് റോഹന്‍ പൈലറ്റ് ആകാനുള്ള പരിശീലനം ആരംഭിക്കുന്നത്. റോഹന്റെ മുത്തച്ഛനും അച്ഛനും മാത്രമല്ല ഇപ്പോള്‍ സഹോദരിയും പൈലറ്റുമാരാണ്.

 

 

Read More : എന്താ യെച്ചൂരിക്ക് വയനാട്ടില്‍ വന്നാല്‍? തിരഞ്ഞെടുപ്പ് ചൂടല്ലേ… എന്തും വേവും…

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍