കുട്ടികള്‍ കളിക്കുന്ന മനോഹരമായ ഈ വീഡിയോ ഒരു അദ്ധ്യാപകനാണ് പകര്‍ത്തിയത്.
ഒരു മത്സരത്തെ സവിശേഷമാക്കുന്നത് പലപ്പോഴും ജയം മാത്രമല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തിന്റെ വീഡിയോ. വീഡിയോയില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന കുട്ടിയെ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാന്‍ ക്ഷണിക്കുന്ന കുട്ടികളെ കാണാം. ഇതിനോടകം സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു ഈ വീഡിയോ.
നോര്‍ത്ത് കറോലിനയിലെ ടോപ്‌സെയില്‍ എലമെന്റെറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളുടെതാണ് വീഡിയോ. വീല്‍ചെയറില്‍ ഇരിക്കുന്ന സഹപാഠിക്കൊപ്പം ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്ന കുട്ടികളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. സോഷ്യല്‍ മീഡിയയില്‍ നിരവധിപേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ടെത്തുന്നത്.
‘ചില പാഠങ്ങള്‍ ക്ലാസ് മുറികളില്‍ പഠിപ്പിക്കാന്‍ കഴിയുന്നതല്ല’ എന്ന തലക്കെട്ടോടെ സ്‌കൂളാണ് വീഡിയോ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കുട്ടികള്‍ കളിക്കുന്ന മനോഹരമായ ഈ വീഡിയോ ഒരു അദ്ധ്യാപകനാണ് പകര്‍ത്തിയത്.
Read More : കേരളത്തിലെ ആദ്യ വാഹനാപകടം ഏതായിരുന്നു, കേരള പൊലീസ് ആ ചരിത്രം കണ്ടെത്തുന്നു