UPDATES

സോഷ്യൽ വയർ

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാഖാന് ഈ ഗായകനെ ഡേറ്റ് ചെയ്യണം

കിം ജിന്‍ മ്യൂണ്‍ എന്ന സുഹോ ബോയ് ബാന്‍ഡ് എക്‌സോയരുടെ പ്രധാന ഗായകനാണ് ഇയാള്‍. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാനെ പോലെ തന്നെ ആരാധകര്‍ ഏറെയാണ് മകള്‍ സുഹാനാ ഖാനും. ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് സുഹാന ഖാന്‍ നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്. ഏതു നടനെ ഡേറ്റ് ചെയ്യാനാണ് ആഗ്രഹമെന്ന് ഒരു ആരാധകന്റെ ചോദ്യത്തിനാണ് സുഹാന മറുപടി നല്‍കിയത്. പ്രശസ്ത ദക്ഷിണ കൊറിയന്‍ ഗായകനും ഗാന രചയിതാവും നടനുമായ സുഹോയുടെ ചിത്രത്തിൽ ‘ഇവന്‍’ എന്ന് എഴുതി പോസ്റ്റ് ചെയ്താണ് സുഹാന ചോദ്യത്തിനുള്ള ഉത്തരം നല്‍കിയത്. സുഹാനയുടെ ഇൻസ്റ്റഗ്രാം പേജിലായിരുന്നു സംഭവം.

കിം ജിന്‍ മ്യൂണ്‍ എന്ന സുഹോ ബോയ് ബാന്‍ഡ് എക്‌സോയരുടെ പ്രധാന ഗായകനാണ് ഇയാള്‍. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. സുഹാനയുടെ വെളിപ്പെടുത്തല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

ലണ്ടനില്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് സുഹാന ഇപ്പോള്‍. സുഹാനയുടെ സിനിമയിലെ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. നായിക ആയി അഭിനയിക്കാനാണ് തനിക്കിഷ്ടം എന്ന് സുഹാന വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍