UPDATES

സോഷ്യൽ വയർ

എതിർക്കുക തന്നെയാണ് വഴി, അതെത്രമേൽ പ്രയാസകരമായാലും, എത്രമേൽ ചെറുതായാലും-കാശ്മീര്‍ വിഷയത്തില്‍ സുനില്‍ പി ഇളയിടം

ദേശീയ സ്വാതന്ത്ര്യത്തിനായി ചെറുവിരൽ പോലും അനക്കാത്തവർ, ഗാന്ധിജിയെ ഇല്ലാതാക്കിയവർ, ദേശീയതയെ മതാധിഷ്ഠിതരാഷ്ട്രീയത്തിന്റെ മറ മാത്രമായി ഉപയോഗിക്കുന്നതാണ് കാശ്മീരിൽ നാം കാണുന്നത്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബിജെപി ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധ കുറിപ്പുമായി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. “ദേശീയ സ്വാതന്ത്ര്യത്തിനായി ചെറുവിരൽ പോലും അനക്കാത്തവർ, ഗാന്ധിജിയെ ഇല്ലാതാക്കിയവർ, ദേശീയതയെ മതാധിഷ്ഠിതരാഷ്ട്രീയത്തിന്റെ മറ മാത്രമായി ഉപയോഗിക്കുന്നതാണ് കാശ്മീരിൽ നാം കാണുന്നത്.” എന്നു സുനില്‍ പി ഇളയിടം കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

കാശ്മീരിന്റെ സവിശേഷപദവി എടുത്തു കളഞ്ഞ ഭരണകൂട നടപടിയെ ഹിന്ദുരാഷ്ട്രം എന്ന അന്തിമലക്ഷ്യത്തിലേക്കുള്ള നിർണ്ണായകമായ ചുവടുവയ്പായാവണം അവർ കാണുന്നത്. പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ഭരണഘടനാ വ്യവസ്ഥകളെ തിരുത്തിക്കൊണ്ട്, ജനാധിപത്യ സംവിധാനത്തെ എത്ര നിസ്സാരമായ പുറന്തൊണ്ടാക്കി മാറ്റാം എന്നവർ തെളിയിച്ചിരിക്കുന്നു.
ദേശീയ സ്വാതന്ത്ര്യത്തിനായി ചെറുവിരൽ പോലും അനക്കാത്തവർ, ഗാന്ധിജിയെ ഇല്ലാതാക്കിയവർ, ദേശീയതയെ മതാധിഷ്ഠിതരാഷ്ട്രീയത്തിന്റെ മറ മാത്രമായി ഉപയോഗിക്കുന്നതാണ് കാശ്മീരിൽ നാം കാണുന്നത്.

ഒരു പക്ഷേ, ഇന്ത്യ എന്ന ആധുനിക ജനാധിപത്യ ആശയം അതിന്റെ അന്തിമ മുഹൂർത്തത്തിലേക്ക് നീങ്ങുകയാവാം. ബഹുസ്വരവും വൈവിധ്യപൂർണ്ണവുമായ രാഷ്ട്രം എന്നതിനു മേൽ വർഗ്ഗീയ ഫാസിസം അത്രമേൽ മാരകമായി പിടിമുറുക്കിക്കഴിഞ്ഞു. ഭരണഘടനയുടെ അടിത്തറ പോലും ഇനിയേറെ കാലം ബാക്കിയുണ്ടാവും എന്നു പ്രതീക്ഷിച്ചു കൂടാ.

എതിർക്കുക തന്നെയാണ് വഴി.
അതെത്രമേൽ പ്രയാസകരമായാലും.
എത്രമേൽ ചെറുതായാലും.

ജനാധിപത്യത്തിനൊപ്പം!
ഭരണഘടനയ്ക്കൊപ്പം !!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍