UPDATES

സോഷ്യൽ വയർ

അഭിനന്ദന് ‘നല്ല’ സ്വീകരണം നൽകുമെന്ന് പാക് നടി വീണ മാലിക്ക്; രോഗാതുരമായ മനസെന്ന് സ്വരഭാസ്കർ ട്വിറ്ററിൽ വാക്പോര്

ട്വിറ്ററിൽ‌ ആരാധകർ തമ്മിലുള്ള തർക്കത്തിലേക്കും താരങ്ങളുടെ പ്രതികരണങ്ങള്‍ വഴിവച്ചു

പാകിസ്താൻ കസ്റ്റഡിയിലുള്ള ഇന്ത്യൻ വൈമാനികന്റെ പേരിൽ പാക് നടി വീണ മാലിക്കും, ബോളിവുഡ് താരം സ്വര ഭാസ്കരും തമ്മിൽ വാക്പോര്. പാക്കിസ്ഥാനിൽ തടവിലായ ‘ഇന്ത്യൻ വൈമാനികന് നല്ല സ്വീകരണം നൽകു’മെന്ന് ട്വീറ്റ് ചെയ്ത പാക് നടി വീണമാലിക്കിന്റെ ട്വീറ്റാണ് സ്വര ഭാസ്കരറിനെ ചൊടിപ്പിച്ചത്.

വീണയ്ക്ക് മറുപടിയുമായി സ്വര രംഗത്തെത്തിയതോടെ ട്വിറ്ററിൽ‌ ആരാധകർ തമ്മിലുള്ള തർക്കത്തിലേക്കും താരങ്ങളുടെ പ്രതികരണങ്ങള്‍ വഴിവച്ചു. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇന്ത്യൻ സൈനിനെതിരായ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നായിരുന്നു സ്വയുടെ പ്രതികണത്തിന്റെ ഉള്ളടക്കം.

വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചു കൂടെയെന്നും സ്വര ട്വിറ്ററിൽ കുറിക്കുന്നു. അതേസമയം, വീണ മാലിക്കിന്റെ നടപടി ബുദ്ധിശൂന്യതയും സംസ്കാര ഇല്ലായ്മയുമാണ് വെളിവാക്കുന്നതെന്നായിരന്നു സമൂഹമാധ്യമങ്ങളിലെ ഭൂരിഭാഗത്തിന്റെയും നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍