UPDATES

സോഷ്യൽ വയർ

ആത്മാവിലേക്ക് ഒഴുകി തപ്‌സി പന്നു, നെഞ്ചിലേറ്റി സോഷ്യല്‍മീഡിയ – വീഡിയോ

നൈന കടന്നു പോകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ എല്ലാം താപ്‌സി ഒപ്പിയെടുത്തിട്ടുണ്ട്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം 10 മില്യണ്‍ ആളുകളാണ് ഗാനം കണ്ടത്. അത്രയ്ക്ക് ഹൃദയ സ്പര്‍ശിയാണ് ഗാനമെന്നാണ് ആരാധകര്‍ പറയുന്നത്.

നമ്മുടെ ആത്മാവിലേക്ക് അലിയുന്ന ഗാനങ്ങള്‍ നിരവധിയുണ്ട്. കേട്ടാലും മതിവരാത്ത ,ഹൃദയത്തെ സ്പര്‍ശിക്കുന്ന തരം ഗാനങ്ങള്‍ . അത്തരം ഒരു ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ എല്ലാവരുടെയും ഹൃദയം തൊട്ട് മുന്നേറുന്നത്.

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ചിത്രമായ ബദ്‌ലയിലെ ഗാനമാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. തപ്‌സി പന്നുവാണ് ഗാന രംഗത്തില്‍. അത്രയ്ക്കും ആ ഗാനത്തില്‍ അലിഞ്ഞു ചേര്‍ന്നു അഭിനയിച്ചു എന്നു വേണം കരുതാന്‍. ക്യോം റബ്ബാ എന്ന ഗാനമാണ് ഏവരും ഇപ്പോള്‍ നെഞ്ചിലേറ്റി നടക്കുന്നത്.

കുമാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് അര്‍മാന്‍ മാലിക്കാണ്. ഹൃദയഭേദകമാണ് പാട്ടിലെ ഓരോ വരികളെന്നും, തപ്‌സിയുടെ വരികളെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കമുള്ള അഭിപ്രായം.ചിത്രത്തില്‍ നൈന എന്ന കഥാപാത്രമാണ് താപ്‌സിയുടേത്.

നൈന കടന്നു പോകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ എല്ലാം താപ്‌സി ഒപ്പിയെടുത്തിട്ടുണ്ട്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം 10 മില്യണ്‍ ആളുകളാണ് ഗാനം കണ്ടത്. അത്രയ്ക്ക് ഹൃദയ സ്പര്‍ശിയാണ് ഗാനമെന്നാണ് ആരാധകര്‍ പറയുന്നത്.  സുജോയ് ആണ് ചിത്രത്തിന്റെ സംവിധാനം. മലയാള്‍ക്ക് പരിചിതനായ ടോണി ലൂക്ക ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശത്തിനെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍