UPDATES

സോഷ്യൽ വയർ

ആരാധകര്‍ക്കൊരു സമ്മാനവുമായി ടെയ്‌ലര്‍ സ്വിഫ്റ്റ്

2017-നു ശേഷം ഇപ്പോഴാണ് ഇത്രയും നല്ലൊരു ഗാനം സ്വിഫ്റ്റിന്റേതായി എത്തുന്നതെന്നും ആരാധകര്‍ പറയുന്നു

തികച്ചും വ്യത്യസ്തമായൊരു പോപ് സംഗീത ആല്‍ബവുമായി എത്തുകയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. ‘മീ’ എന്ന ആല്‍ബത്തില്‍ ബ്രണ്ടന്‍ യൂറിയാണ് ടെയ്‌ലറിനൊപ്പം എത്തുന്നത്. ട്രന്‍ഡിങില്‍ രണ്ടാമതാണ് വീഡിയോയുടെ സ്ഥാനം. കുറച്ചു കാലത്തിനു ശേഷമുള്ള ടെയ്‌ലറുടെ തിരിച്ചു വരവ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോയുടെ മെയ്ക്കിങ് അതിഗംഭീരമാണെന്നാണ് ആരാധകരുടെ അഭിപ്രായം. 2017-നു ശേഷം ഇപ്പോഴാണ് ഇത്രയും നല്ലൊരു ഗാനം സ്വിഫ്റ്റിന്റേതായി എത്തുന്നതെന്നും ആരാധകര്‍ പറയുന്നു. ഒരു പാമ്പിന്റെ വായില്‍ നിന്നുമാണ് ഗാനം തുടങ്ങുന്നത്. ഗാനത്തിനിടയ്ക്കുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളും ഗാനത്തെ മനോഹരമാക്കുന്നുണ്ട്. ഒരു വിസ്മയം നിങ്ങളെ കാത്തിരിക്കുന്നു എന്നായിരുന്നു ഗാനം എത്തുന്നതിനു മുന്‍പ് സ്വിഫ്റ്റ് ആരാധകരോട് പറഞ്ഞത്.

Read More : ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍