UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂരില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറാക്കാറുള്ളത്, അനുപമ ക്രിസ്ത്യാനിയെങ്കില്‍ ഉടന്‍ മാറ്റണമെന്ന് ടിജി മോഹന്‍ദാസ്

അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ സുരേഷ് ഗേപിയ്‌ക്കെതിരെ നോട്ടീസ് അയച്ചതില്‍ പ്രതിക്ഷേധിച്ചാണ് മോഹന്‍ദാസിന്റെ ട്വീറ്റ്

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ നോട്ടീസ് നല്‍കിയ ജില്ല കളക്ടര്‍ ടിവി അനുപമയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശനവുമായി ആര്‍എസ്എസ് നേതാവ്‌ ടി.ജി മോഹന്‍ ദാസ്. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരരവായൂര്‍ ദേവസ്വം ഭരണസമിതി സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമാക്കാറുള്ളതെന്നും അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ അവരെ ഉടന്‍ മാറ്റേണ്ടതാണെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.

പോസ്റ്റ് വായിക്കാം,

ശബരിമല അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതില്‍ പ്രതിക്ഷേധിച്ചാണ് മോഹന്‍ദാസിന്റെ ട്വീറ്റ്.

Read More : കണ്ണൂരില്‍ കളം നിറഞ്ഞ് പികെ ശ്രീമതിയും കെ സുധാകരനും; എന്തായിരിക്കും ആര്‍എസ്എസ് നിലപാട്?

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍