UPDATES

സോഷ്യൽ വയർ

തായ്‌ലാന്റിന്റെ ‘പൊന്നോമന’ മറിയം മരിച്ചു; കാരണം ‘തിന്ന’ പ്ലാസ്റ്റിക് കഷണങ്ങള്‍ കൊണ്ട് കുടല്‍ അടഞ്ഞതിനാലുണ്ടായ അണുബാധ

40 സന്നദ്ധപ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു സംഘം ഇതിനെ സംരക്ഷിച്ചു വരികയായിരുന്നു.

തായ്‌ലാന്റിന്റെ പൊന്നോമനയായ കടല്‍പശു കുഞ്ഞ് മരിച്ചു. പ്ലാസ്റ്റിക് കഴിച്ചതു കൊണ്ടുണ്ടായ അണുബാധയാണ് മരണത്തിനു കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്ന് രാവിലെയായിരുന്നു മരണം. ഈ കടല്‍പശു കുഞ്ഞ് ഒരു മനുഷ്യനെ കെട്ടിപ്പിടിക്കുന്ന വീഡിയോ മുന്‍പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തായ്ലന്റ് സമുദ്ര-തീരദേശ വിഭവ വകുപ്പ് നാഷണല്‍ സ്വീറ്റ് ഹാര്‍ട്ട് എന്നാണ് ഇതിനെ വിളിച്ചിരുന്നത്. മറിയം എന്ന് ഇതിന് പേരും നല്‍കിയിരുന്നു.

കടല്‍പശുവിന്റെ ആവാസവ്യവസ്ഥയിലല്ല ഇതെന്ന കാരണത്താല്‍ അതിനെ കടല്‍പശുവിന്റെ ആവാസവ്യവസ്ഥയിലേക്കെത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സംരക്ഷകര്‍ ചെയ്തിരുന്നു. ഇവ വംശനാശഭീഷി നേരിടുന്ന ജീവികളായി കണക്കാക്കപ്പെടുന്നവയാണ്. മൂന്ന് മീറ്റര്‍ വരെ നീളത്തില്‍ വളരുന്ന സമുദ്ര സസ്തനികളായ ഇവ 250 എണ്ണം മാത്രമെ ഇപ്പോള്‍ തായ്‌ലന്റില്‍ ജീവിച്ചിരിപ്പുള്ളൂ. 40 സന്നദ്ധപ്രവര്‍ത്തകര്‍ അടങ്ങുന്ന ഒരു സംഘം ഇതിനെ സംരക്ഷിച്ചു വരികയായിരുന്നു.


കഴിഞ്ഞയാഴ്ച മറിയം സമ്മര്‍ദ്ദത്തിന്റെ ചില ലക്ഷണങ്ങള്‍ കാണിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി മറിയത്തെ ഒരു നഴ്‌സറി ടാങ്കിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ കുടല്‍ അടഞ്ഞുപോവുകയും അത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്തുവെന്ന് വ്യക്തമായത്.

മനുഷ്യര്‍ക്കും ഒപ്പം മൃഗങ്ങള്‍ക്കും വേണ്ടി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യമാണ് ഈ മരണം നമുക്ക് കാണിച്ചു തരുന്നതെന്ന് ബാങ്കോങ്കിലെ ചുളലോങ്കോണ്‍ സര്‍വകലാശാലയുടെ ഡയറക്ടര്‍ പറഞ്ഞു.

Read More : ഒന്‍പത് നഴ്‌സുമാര്‍; പ്രസവവാര്‍ഡിലാണ് ഇവര്‍ക്ക് ജോലി, ഗര്‍ഭിണികളായതും പ്രസവിച്ചതും ഒരേകാലത്ത്, കുഞ്ഞുങ്ങളുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍