UPDATES

സോഷ്യൽ വയർ

‘ആക്സിഡന്റല്‍ ടൂറിസ്റ്റ്’ നരേന്ദ്ര മോദിയെ പരിചയപ്പെടാം: തലക്കെട്ട് കൊണ്ട് അമ്പരപ്പിച്ച് വീണ്ടും ടെലിഗ്രാഫ്

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ കൗതുകകരമായി തലക്കെട്ടുകളായി ടെലഗ്രാഫിന്റെ മുന്‍ പേജില്‍ മുമ്പും പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ കൗതുകകരമായി തലക്കെട്ടുകളായി ടെലഗ്രാഫിന്റെ മുന്‍ പേജില്‍ മുമ്പും പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ടെലഗ്രാഫിന്റെ തലക്കെട്ടുകൾ സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യത നേടുന്നുണ്ട്.

ദേശീയ തലത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന രണ്ടു കാര്യങ്ങളാണ്, ഒന്ന് മൻമോഹൻ സിങിനെ കുറിച്ചിറങ്ങുന്ന പുതിയ ചിത്രം, അത് പോലെ നരേന്ദ്ര മോദിയുടെ യാത്ര ചിലവുകൾ. ഇത് രണ്ടും കോർത്തിണക്കി കൊണ്ടാണ് ടെലിഗ്രാഫ് പുതിയ തലക്കെട്ട് രൂപ കല്പന ചെയ്തിരിക്കുന്നത്.

ആക്സിഡന്റല്‍ ടൂറിസ്റ്റി’നെ പരിചയപ്പെടു എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളെ കണക്കറ്റം ട്രോളുന്നുണ്ട് തലക്കെട്ടിലൂടെയും തുടര്‍ന്ന് വരുന്ന വാര്‍ത്തയിലും. 2021 കോടി രൂപയാണ് മോദി വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവിട്ടത്. ഇത് ഒരു ഭാഗത്ത് വിശദീകരിക്കുന്ന ടെലിഗ്രാഫ് നേര്‍ മറുഭാഗത്ത് ആക്‌സിഡന്റല്‍ പിഎമ്മിന്റെ പ്രചാരകനാക്കി മാറ്റപ്പെട്ട മന്‍മോഹന്‍ സിങിനേയും കോണ്‍ഗ്രസിനേയും കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. ദി ആക്‌സിഡന്റല്‍ പി.എം എന്ന ബോളിവുഡ് ചിത്രത്തെ ബി.ജെ.പി ആഘോഷിക്കുന്നതിനെ വിമര്‍ശന വിധേയമാക്കുകയും പരിഹസിക്കുകയുമാണ് ടെലഗ്രാഫ് തലക്കെട്ടിലൂടെ.

സ്മൃതി ഇറാനിക്കെതിരായ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും പത്രത്തിന്റെ ഒരു മില്യണ്‍ വരിക്കാരെയും കടന്ന് ഫേസ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും ഏറെ പ്രചരിച്ചവയാണ്. ഇന്നലത്തെ ടെലിഗ്രാഫ് തലക്കെട്ടും അതിന്റെ മൂര്‍ച്ച കൊണ്ടും വിമര്‍ശനം കൊണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. ‘

വ്യക്തികളുടെ കംപ്യൂട്ടറിലും മൊബൈലുകളിലുമുള്ള വിവരങ്ങള്‍ നിരീക്ഷിക്കാന്‍ രാജ്യത്തെ 10 അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ് സംബന്ധിച്ച വാർത്ത ടെലിഗ്രാഫ് റിപ്പോട് ചെയ്തതും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. Snoopendra Modi Logs in എന്നാണ്. കര്‍ട്ടന്‍ നീക്കി നോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും അവർ ഉൾപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍