UPDATES

സോഷ്യൽ വയർ

‘മോശം’ വസ്ത്രധാരണം; വിമാനത്തില്‍ കയറ്റില്ലെന്ന്‌ ജിവനക്കാര്‍; ഒടുവില്‍ ബന്ധുവിന്റെ ജാക്കറ്റ് തുണയായി

ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ളതും, സ്ത്രീ വിരുദ്ധമായതും, ലജ്ജാകരമായതുമായ അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും എമിലി പറഞ്ഞു.

വസ്ത്രധാരണം ‘ശരി’യല്ലെന്ന പേരില്‍ യുവതിയെ ജീവനക്കാര്‍ വിമാനത്തില്‍ കയറ്റിയില്ല. എമിലി ഒ’കോണര്‍ എന്ന യുവതിക്കാണ് തോമസ് കുക്ക് എയര്‍ലൈന്‍സ് ജീവനക്കാരില്‍ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്.

മാര്‍ച്ച് 2-ന് യു.കെയിലെ ബിര്‍മിങ്ഹാമില്‍ നിന്ന് കാനറി ദ്വീപിലേക്ക് പോകുകയായിരുന്നു എമലി സ്‌പെഗറ്റി സ്ട്രാപുള്ള ക്രോപ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റുമാണ് ധരിച്ചിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശേധനകള്‍ക്കു ശേഷം വിമാനത്തില്‍ കയറുമ്പോഴാണ് ശരീരഭാഗങ്ങള്‍ കാണത്തക്ക വിധത്തിലുള്ള വസ്ത്രധാരണമാണ് എന്ന കാരണത്തില്‍ ജീവനക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്.

വസ്ത്രം മാറിയില്ലെങ്കില്‍ വിമാനത്തില്‍ കയറ്റില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ തന്റെ പിന്നിലിരിക്കുന്ന പുരുഷന്‍ ഷോര്‍ട്‌സും വെസ്റ്റ് ടോപ്പും ധരിച്ചിരുന്നിട്ട് അതില്‍ ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് എമിലി പറയുന്നു. ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ളതും, സ്ത്രീ വിരുദ്ധമായതും, ലജ്ജാകരമായതുമായ അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും എമിലി യു.കെ മാധ്യമത്തിനോട് പറഞ്ഞു.

വസ്ത്രധാരണത്തെ കുറിച്ച് ആര്‍ക്കേലും ബുദ്ധിമുട്ടുണ്ടോ എന്ന് തിരക്കിയപ്പോള്‍ ആരും ഒന്നും മിണ്ടിയില്ല. ജീവനക്കാരില്‍ ഒരാള്‍ ഇക്കാര്യം സ്പീക്കറിലൂടെ സംസാരിച്ചു. പിന്നീട് എമിലിയുടെ ബന്ധു ജാക്കറ്റ് നല്‍കി. എന്നാല്‍ ജാക്കറ്റ് ധരിക്കുന്നതു വരെ എമിലിയെ വിമാനത്തില്‍ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല.

ജീവനക്കാരുടെ മോശമായ പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍സ് രംഗത്തെത്തിയിരുന്നു.

 

Read More : കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയിൽ ചേർന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍