UPDATES

സോഷ്യൽ വയർ

കാസിരംഗ നാഷണല്‍ പാര്‍ക്കില്‍നിന്ന് രക്ഷപ്പെട്ടെത്തിയ കടുവയ്ക്ക് വീടിനുള്ളില്‍ നല്ല ഭക്ഷണവും ഉറങ്ങാന്‍ കിടക്കയും; അസമില്‍ നിന്നൊരു പ്രളയക്കാഴ്ച്ച

കാസിരംഗ നാഷണല്‍ പാര്‍ക്കിലെ കടുവയാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയ പാതയ്ക്ക് സമീപത്തുള്ള വീട്ടിലേക്കെത്തിയത്.

കിടപ്പ് മുറിയിലെ കട്ടിലില്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് അസാമിലെ ദിസ്പൂരിലെ ഒരു കുടുംബം ഞെട്ടി. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ കടുവയാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയ പാതയ്ക്ക് സമീപത്തുള്ള വീട്ടിലേക്കെത്തിയത്. വെള്ളപ്പൊക്കത്തിലകപ്പെട്ട കടുവ രക്ഷ തേടിയാവും വീട്ടിലെത്തിയതെന്നാണ് കരുതുന്നത്.

വെള്ളപ്പൊക്കത്തില്‍ അസാമിലെ നാഷണല്‍ പാര്‍ക്കുകളിലെ നിരവധി മൃഗങ്ങളാണ് ചത്തത്. മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടാന്‍ വേണ്ടി സമീപ പ്രദേശങ്ങളിലേക്ക് കുടിയേറുകയാണ് ചെയ്തിട്ടുള്ളത്. ചിലതിനെ കാണാതെ പോയിട്ടുമുണ്ട്.

കടുവ വീടിനകത്ത് കട്ടിലില്‍ കിടക്കുന്ന ചിത്രം വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഇന്ത്യ ട്വിറ്റ് ചെയ്തിട്ടുണ്ട്. കടുവയെ വീടനകത്ത് കണ്ട വീട്ടുടമയാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. കടുവയെ സൂരക്ഷിതമായ ഇടത്തേക്ക് നീക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കടുവ നല്ലരീതിയില്‍ വിശപ്പ് അനുഭവിച്ചതിനാലാണ് വീടിനുള്ളില്‍ അതിക്രമിച്ച് കയറാന്‍ കാരണമായിട്ടുണ്ടാവുകയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അസമിലെ 33 ജില്ലകള്‍ പ്രളയക്കെടുതിയിലാണ്. കാണ്ടാമൃഗങ്ങളുടെ വാസകേന്ദ്രമായ കാസിരംഗ ദേശീയോദ്യാനവും 90 ശതമാനം വെള്ളത്തിലാണ്.

‘അവനൊരു മുത്തം ചോദിച്ചു, ഞാന്‍ മുത്തവും മധുരവും നല്‍കി’; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റപ്പോള്‍ ഓര്‍മ്മ നഷ്ടമായ പത്ത് വയസ്സുകാരനെ സന്ദര്‍ശിച്ച് പി കെ ബിജു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍