UPDATES

സോഷ്യൽ വയർ

പനിബാധിച്ചു മരിച്ച കുഞ്ഞു ടിക്ടോക് താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ആരാധകര്‍

പനിയെ തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അരുണിയുടെ മരണം.

ടിക് ടോക്കിലൂടെ പ്രസിദ്ധയായ ഒമ്പതുകാരി ആരുണി എസ് കുറുപ്പിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയ. പനിയെ തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അരുണിയുടെ മരണം.

അരുണിയുടെ രോഗം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനായിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചു.

ടിക് ടോക്, യൂട്യൂബ് എന്നിവിടങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് ആരുണി. ഇപ്പോള്‍ വീണ്ടും അരുണിയുടെ ടിക്ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കടുത്ത പനിയും തലവേദനയും പിടിപെട്ടാണ് ആരുണി ചികിത്സ തേടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ഛിച്ചതോടെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായതോടെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അരുണി.

Read More : മുംബൈയില്‍ കനത്തമഴ; 14 വര്‍ഷം മുന്‍പത്തെ പ്രളയ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ജനങ്ങള്‍

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍