UPDATES

സോഷ്യൽ വയർ

സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതിന്റെ ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയില്‍ യുവാവിന് ദാരുണാന്ത്യം / വീഡിയോ

പിന്നില്‍ ഇരുന്നയാള്‍ വീഡിയോ ടിക് ടോകില്‍ അപ്‌ലോഡ് ചെയ്യുന്നതിനിടയില്‍ സ്‌കൂട്ടര്‍ ഓടിച്ച ആളുടെ ശ്രദ്ധ തെറ്റിയതാണ് അപകട കാരണം.

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ് ടിക് ടോക്. പ്രായഭേദമന്യേ എല്ലാവരും ഇപ്പാള്‍ ടിക് ടോകിന്റെ പിറകെയാണ്. കൂടുതല്‍ ലൈക്ക് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുമെന്ന സ്ഥിയിലേക്കാണ് ടിക് ടോക് യൂസര്‍മാരുടെ അവസ്ഥ. ഇപ്പോഴിതാ ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടയ്ക്ക് അപകടത്തില്‍ പെട്ട് മരിച്ച യുവാവിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

 

കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്ന വീഡിയോ പകര്‍ത്തുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ പോയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഒരാള്‍ മരിക്കുകയും മറ്റ് രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ചികിത്സയിലുമാണ്.

Explainer: ചൈനീസ് ആപ്പിൽ കുടുങ്ങിയ ഇന്ത്യൻ കുട്ടികൾ; ടിക്‌ടോക് കളിക്കുന്നത് വമ്പൻ കളി

 

പിന്നില്‍ ഇരുന്നയാള്‍ വീഡിയോ ടിക് ടോകില്‍ അപ്ലോഡ് ചെയ്യുന്നതിനിടയില്‍ സ്‌കൂട്ടര്‍ ഓടിച്ച ആളുടെ ശ്രദ്ധ തെറ്റിയതാണ് ഇതിനു കാരണം. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. ടിക് ടോക് രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യം നിലനില്‍ക്കെ ആണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍