UPDATES

സോഷ്യൽ വയർ

സര്‍, ഇതാ എന്റെ ടോയ്‌ലറ്റ് പേപ്പര്‍, അല്ല രാജിക്കത്ത്…

ഒന്നും നഷ്ടപ്പെടാനില്ലാത്ത ശരത് കളി തുടങ്ങി. പിന്നീട് ഒരു മണിക്കൂറിനുള്ളില്‍ സംഭവിച്ചത് ശരത്തിന്റെ ജീവിതം മാറ്റിയ കാര്യമാണ്.

കെഎഫ്‌സി (കെന്റക്കി ഫ്രൈഡ് ചിക്കന്‍) ജീവനക്കാരനായ ബംഗളൂരു സ്വദേശിയുടെ രാജിക്കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു. ടോയ്‌ലെറ്റ് പേപ്പറിലാണ് 34കാരനായ ശരത് ഡി തന്റെ രാജിക്കത്ത് നല്‍കിയത്. ശരതിന്റെ ഭാര്യ ജോലി ചെയ്യാന്‍ കഴിയുന്ന ആരോഗ്യ സ്ഥിതിയിലല്ല. കഴിഞ്ഞ ഒമ്പത് മാസമായി ശരത് താല്‍ക്കാലിക ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഒഴിവുസമയത്ത് ഫേസ്ബുക്ക് നോക്കുമ്പോളാണ് ഇന്ത്യന്‍ പ്ലെയേഴ്‌സിന് 30,000 രൂപ ബോണസ് നല്‍കുന്ന ഓണ്‍ലൈന്‍ ഗെയിം സൈറ്റ് ശ്രദ്ധയില്‍പ്പെട്ടത്. ലൈവ് കാസിനോ ബ്ലാക് ജാക്ക്.

ഒന്നും നഷ്ടപ്പെടാനില്ലാത്ത ശരത് കളി തുടങ്ങി. പിന്നീട് ഒരു മണിക്കൂറിനുള്ളില്‍ സംഭവിച്ചത് ശരത്തിന്റെ ജീവിതം മാറ്റിയ കാര്യമാണ്. ലിയോ വേഗാസ് കാസിനോയില്‍ 1000 രൂപ ഡെപ്പോസിറ്റ് ചെയ്ത് ശരത് നേടിയത് 9,43,49,014 രൂപ. പിന്നെ ഒന്നും ആലോചിച്ചില്ല, ശരത് ജോലി രാജി വച്ചു. എന്നാല്‍ മാനേജരെ ഒന്ന് ട്രോളിയിട്ടാണ് എന്ന് മാത്രം. രാജിക്കത്ത് എഴുതിക്കൊടുത്തത് ടോയ്‌ലെറ്റ് പേപ്പറിലാണ്. കമ്പനി എന്നെ എങ്ങനെയാണോ കണ്ടത് അതിനെ പ്രതീകവത്കരിക്കുന്നതാണ് തന്റെ രാജിക്കത്ത് എന്ന് ശരത്ത് പറയുന്നു. കമ്പനിയുടെ പോക്ക് എങ്ങോട്ടാണ് എന്ന് എനിക്ക് തോന്നിയതിനനുസരിച്ചാണ് ഇത് തരുന്നത് എന്നും ഒരു ക്ലോസറ്റിന്റെ ചിത്രവും വരച്ചുവച്ച് ശരത്ത് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍