UPDATES

സോഷ്യൽ വയർ

‘നാളെ എന്നെ ഓര്‍ത്ത് അസൂയപ്പെടും’; 2011ൽ ടൊവിനോ മംഗ്ലീഷിലെഴുതിയ പോസ്റ്റ്

വിഢിയുടെ വിലാപവുമല്ല, മറിച്ചു ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യുവ നായകന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. സിനിമയിലേക്ക് എത്തണമെന്ന ആഗ്രവുമായി നടന്ന ചെറുപ്പക്കാരന്‍ പയ്യന്‍ ഇന്ന് ഏറ്റവും അധികം ആരാധകരുള്ള നടനായി മാറിയിട്ടുണ്ടെങ്കില്‍  അത് അദ്ദേഹത്തിന്റെ കഠിന പരിശ്രമം കൊണ്ടു തന്നെയാണ്. ഇന്ന് ഏറെ ആരാധകരുമായി വിജയത്തോടെ മുന്നേറുന്ന താരം 2011-ല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ഇപ്പോള്‍ ശരിക്കും അര്‍ത്ഥവത്തായിരിക്കുകയാണ്.

‘ ഇന്നു നിങ്ങള്‍ എന്നെ വിഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല, വിഢിയുടെ വിലാപവുമല്ല, മറിച്ചു ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ് ‘ എന്നായിരുന്നു ടൊവിനോ 2011 ജൂണ്‍ 28-ന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. മംഗ്ലീഷിലാണ് പോസ്റ്റെന്നതും ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് പോസ്റ്റിട്ട് 8 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പോസ്റ്റില്‍ മലയാള സിനിമയിലെ തന്നെ മുന്‍ നിര നായകന്മാരില്‍ നില്‍ക്കുകയാണ് ടൊവിനോ. അസൂയയോടു തന്നെ ആളുകള്‍ നോക്കുന്ന താരം. താരത്തിന്റെ അന്നത്തെ പോസ്റ്റ് ഏറ്റെടുത്തിരി്ക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

പോസ്റ്റ് വായിക്കാം,

“Innu ningal enne viddiyennu parihasikkumaayirikkum,kazhivillathavan ennu mudrakuthi ezhuthithallumaayirikkum;pakshe orikkal njaan uyarangalil ethuka thanne cheyyum….!!!!!!!!!.Annu ningal enneyorthu asooyappedum.!!!Ithoru ahankaariyude darshtymalla,viddiyude vilaapavumalla,marichu oru kadinaadhwaaniyude aathmavishwaasamaanu……………!!!!!!!!!!!!”

Read More :സീറ്റ് കിട്ടിയില്ലെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ പതനം കാത്ത് ബിജെപി; കോണ്‍ഗ്രസ്സിന് ഒന്നും ചെയ്യാനില്ലാത്ത ആന്ധ്രയില്‍ സംഭവിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍