UPDATES

സോഷ്യൽ വയർ

ആരാധകരെ തടഞ്ഞ് സംഘാടകര്‍; ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുത്ത് ടൊവിനോ/ വീഡിയോ

ഫാഷന്‍ ഇവന്റില്‍ റാംപ് വോക്ക് ചെയ്യുന്നതിനിടയില്‍ താരം താഴെ നിന്നിരുന്ന ആരാധകരുമായി സെല്‍ഫി എടുത്തിരുന്നു

സെല്‍ഫി എടുക്കാനായി എത്തിയ ആരാധകരെ പരിപാടിയുടെ സംഘാടകര്‍ തടഞ്ഞപ്പോള്‍ അവരെ ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയെടുക്കുന്ന ടൊവിനോ തോമസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍ വീക്കിന് പങ്കെടുക്കാനെത്തിയാതിയിരുന്നു താരം.

ഫാഷന്‍ ഇവന്റില്‍ റാംപ് വോക്ക് ചെയ്യുന്നതിനിടയില്‍ ടൊവിനോ താഴെ നിന്നിരുന്ന ആരാധകരോടൊപ്പം സെല്‍ഫി എടുത്തിരുന്നു. ഇതിന് ശേഷം തിരിച്ചുനടക്കുന്നതിടയിലാണ് സെല്‍ഫി എടുക്കാനായി ആരാധകര്‍ സ്റ്റേജിലേക്ക് എത്തിയത്. തടഞ്ഞ സംഘാടകരോട് അവരെ വിടാന്‍ പറഞ്ഞു ടൊവിനോ. അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു.

Read More : 72 വര്‍ഷത്തേയ്ക്ക് മോദിയെ നിരോധിക്കണം: മോദി ബംഗാളില്‍ നടത്തിയത് നാണം കെട്ട പ്രസംഗമെന്ന് അഖിലേഷ് യാദവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍