മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് ഞാന്‍ വിചാരിച്ചതെന്നും, എന്നാല്‍ നിങ്ങളുടെ ഈ സ്‌നേഹം ഭയങ്കര സന്തോഷമാണ് തനിക്ക് നല്‍കുന്നതെന്നും ടോവിനോ പറയുന്നു.
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നായകനാണ് ടോവിനോ തോമസ്. എത്ര തടസങ്ങള്‍ ഉണ്ടായാലും ചിലപ്പോള്‍ താരത്തെ കാണാന്‍ ആരാധകര്‍ കാത്തിരിക്കും. ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം വെഡ്ഡിങ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ താരത്തെ കാണാന്‍ ആളുകള്‍ മഴ നനഞ്ഞ് കാത്തുനിന്നത്. എന്നാല്‍ തന്റെ പ്രിയപ്പെട്ടവര്‍ മഴ നനയുമ്പോള്‍ കുട ചൂടാന്‍ താരവും തയ്യാറായില്ല. മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് ഞാന്‍ വിചാരിച്ചതെന്നും, എന്നാല്‍ നിങ്ങളുടെ ഈ സ്‌നേഹം ഭയങ്കര സന്തോഷമാണ് തനിക്ക് നല്‍കുന്നതെന്നും ടോവിനോ പറയുന്നു.
എല്ലായിപ്പോഴും ആളുകളുമായി വളരെ അടുത്തിടപഴകുന്ന താരം എല്ലാവര്‍ക്കും അത്ഭുതമാണ് സമ്മാനിക്കാറുണ്ടായിരുന്നത്. പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ടോവിനോയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മഴ നനഞ്ഞ് താരത്തെ കാത്തുനിന്ന ആളുകളുടേയും, അവര്‍ക്കുവേണ്ടി താരം പറഞ്ഞ വാക്കുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
ടോവിനോയുടെ വാക്കുകള്‍:
എല്ലാവര്‍ക്കും നമസ്‌കാരം,
മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് ഞാന്‍ സത്യത്തില്‍ വിചാരിച്ചത്. പക്ഷേ നിങ്ങളുടെ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് എനിക്ക് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട അല്ലേ? ഒരു മഴ കൊണ്ടെന്ന് കരുതി നമുക്ക് ഒന്നും വരാന്‍ പോകുന്നില്ല അല്ലേ? വല്ലപ്പോഴും അല്ലേ മഴകൊള്ളുന്നത്, രസമല്ലേ.. ഇത്രയും നേരം കാത്തിരുന്നതിനും മഴ വന്നിട്ടും പോകാതിരുന്നതിനും ഒരുപാട് നന്ദി….