UPDATES

സോഷ്യൽ വയർ

ഇരിക്കാൻ പാടില്ല; ശമ്പളം സമയത്തിനില്ല, ചോദ്യം ചെയ്തപ്പോൾ പിരിച്ചുവിട്ടു: പരാതിയിൽ ഉടൻ നടപടിയെടുത്ത് തൊഴിൽമന്ത്രി

കസവുകടയിൽ മിന്നൽ പരിശോധന നടത്തിയെന്നും സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയെന്നും മന്ത്രിയിൽ നിന്നും മറുപടി കിട്ടി.

എറണാകുളത്തെ കസവുകട എന്ന സ്ഥാപനത്തിൽ തൊഴിൽ ചൂഷണം നടക്കുന്നത് ചോദ്യം ചെയ്ത തന്നെ പിരിച്ചുവിട്ടെന്ന് പരാതി നൽകിയ യുവാവിനു വേണ്ടി ഉടൻ ഇടപെട്ട് തൊഴിൽമന്ത്രി ടിപി രാമകൃഷ്ണൻ. താൻ മന്ത്രിയുടെ ഫേസ്ബുക്ക് പേജിലിട്ട പരാതി കണക്കിലെടുക്കുകയും 4 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുകയും ചെയ്ത മന്ത്രിക്ക് നന്ദിയറിയിച്ച് ഷാജി മുല്ലശ്ശേരി എന്ന പരാതിക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

കസവുകട എന്ന സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന തന്നെ സ്ഥാപനത്തിന്റെ മുതലാളിയുടെ ധിക്കാരപൂർണമായ നടപടിയെ ചോദ്യം ചെയ്തതിന്റെ പേരിൽ പിരിച്ചുവിട്ടെന്ന് ഷാജി മുല്ലശ്ശേരി പറയുന്നു. ഈ പ്രശ്നം തൊഴിൽമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഒരു കമന്റായി അവതരിപ്പിക്കുകയായിരുന്നു. കസവുകടയിൽ മിന്നൽ പരിശോധന നടത്തിയെന്നും സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയെന്നും മന്ത്രിയിൽ നിന്നും മറുപടി കിട്ടി. പിന്നീട് ലേബര്‍ വകുപ്പിൽ നിന്ന് വിളിക്കുകയും ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാജി വിശദീകരിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എറണാകുളം കസവുകട എന്ന സ്ഥാപനത്തിൽ നിന്നും അവരുടെ ധികാരപൂർണമായ പെരുമാറ്റങ്ങൾക്കെതിരെ പ്രതികരിച്ചതിന് എന്നെ പിരിച്ചുവിടുക ഉണ്ടായി ഇന്നലെ ഇത് സംബന്ധിച്ചു തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന് ഞാൻ ഒരു പരാതി സമർപ്പിച്ചു അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ പേജിൽ ആണ് സമർപ്പിച്ചത് ഏകദേശം 4മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി കിട്ടി.. എറണാകുളം കസവുകടയിൽ മിന്നൽ പരിശോധന നടന്നെന്നും സ്ഥാപന ഉടമക്ക് നോട്ടീസ് നൽകിയെന്നും ഷാജിയുടെ ജോലി നഷ്ടപെട്ടത് സംബന്ധിച്ചു എറണാകുളം ലേബർ ജനറൽ ഓഫീസ് മുന്പാകെ പരാതി സമർപ്പിച്ചു പരിഹാരം കാണണമെന്നും അദ്ദേഹം അറിയിച്ചു തുടർന്ന് കമന്റ്‌ ബോക്സിൽ കണ്ട എന്റെ നമ്പറിലേക്ക് ലേബർ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ വിളിച്ചു വിവരങ്ങൾ തിരക്കി എന്നോട് ഓഫീസിൽ ഹാജരാകാനും പറഞ്ഞു… ഇടതുപക്ഷ സർക്കാരിന് എന്റെ ഹൃദയാഭിവാദ്യങ്ങൾ രാമകൃഷ്ണൻ സാറിന് ഒരു പാട് നന്ദി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍