UPDATES

സോഷ്യൽ വയർ

യുഎസ് പ്രസിഡണ്ടിന്റെ വെബ്‌സൈറ്റ് ഹൈദരാബാദിലെ പയ്യൻ ഹാക്ക് ചെയ്‌തെന്ന് വാട്സാപ്പിൽ വന്നതായി സെൻകുമാർ; ‘കേശവൻ മാമ’നെ കണ്ടെത്തിയ നിർവൃതിയിൽ സോഷ്യൽ മീഡിയ

അമേരിക്കൻ പ്രസിഡണ്ടിന്റെ വെബ്സൈറ്റ് ഹൈദരാബാദിലുള്ള 11കാരൻ ഹാക്ക് ചെയ്തെന്ന വാട്സാപ്പ് സന്ദേശത്തെക്കുറിച്ച് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ടിപി സെൻകുമാറിന് കിട്ടിയത് ട്രോളന്മാരുടെ എട്ടിന്റെ പണി. ‘കേശവൻ മാമ’നെ തിരഞ്ഞു നടന്നിരുന്ന തങ്ങൾക്ക് അദ്ദേഹത്തെ കണ്ടുകിട്ടി എന്നാണ് ട്രോളന്മാർ പറയുന്നത്. വാട്സാപ്പിലൂടെ വരുന്ന മെസ്സേജുകൾ മുന്നും പിന്നും നോക്കാതെ, ഗ്രൂപ്പുകളുടെ സ്വഭാവം പരിഗണിക്കാതെ, ചർച്ചകളുടെ സന്ദർഭം മനസ്സിലാക്കാതെ ഫോർവേഡ് ചെയ്തു വിടുന്ന ഒരു വിഭാഗമാളുകളെയാണ് ‘വാട്സാപ്പ് മാമൻ’ ‘കേശവൻ മാമൻ’ എന്നീ പേരുകളിൽ വിളിക്കുന്നത്. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മിനേഷ് രാമനുണ്ണി ഫേസ്ബുക്കിൽ എഴുതിയ ‘സുമേഷ്‌ കാവിപ്പടയുടെ വാട്സപ്പ്‌ ജീവിതം’ എന്ന കുറിപ്പിലൂടെയാണ് കേശവൻ മാമൻ എന്ന കഥാപാത്രം പ്രതിഷ്ഠ നേടിയത്.

വാട്സാപ്പിൽ പ്രചരിച്ചിരുന്ന വ്യാജ മെസ്സേജുകളിലൊന്നാണ് അമേരിക്കൻ പ്രസിഡണ്ടിന്റെ വെബ്സൈറ്റ് ഹൈക്ക് ചെയ്ത ഹൈദരാബാദിലെ 11കാരൻ. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നതാണ് വാസ്തവം. അമേരിക്കൻ പ്രസിഡണ്ടിന് വെബ്സൈറ്റില്ല എന്നത് മറ്റൊരു വാസ്തവം. ഇത്തരമൊരു മെസ്സേജ് തനിക്ക് കിട്ടിയിരുന്നെന്നും ചെറിയ കണ്ടുപിടിത്തങ്ങൾ നടത്തിയവരെ രാജ്യം തിരിച്ചറിയുന്നില്ല എന്നുമാണ് ടിപി സെൻകുമാർ ചാനലിനോട് പറഞ്ഞത്.

“ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ആളാണ് അവന്‍. 20 വയസില്‍ താഴെയേ പ്രായമുള്ളൂ. നമ്മുടെ വാട്‌സാപ്പിലൊക്കെ വന്നിട്ടുണ്ട്. പേര് ഞാന്‍ വിട്ടുപോയി. ഹൈദരാബാദിലുള്ള ഒരു കുട്ടിയാണ്.” –ഇങ്ങനെ പോകുന്നു ടിപി സെന്‍കുമാറിന്റെ പ്രസ്താവന. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ പ്രതികരിക്കുമ്പോഴാണ് സെൻകുമാർ ഈ പ്രസ്താവന നടത്തിയത്.

സുമേഷ്‌ കാവിപ്പടയുടെ വാട്സപ്പ്‌ ജീവിതം (ചിരിച്ചു മരിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍