UPDATES

സോഷ്യൽ വയർ

ലക്ഷങ്ങള്‍ ചെലവഴിച്ച് കൊച്ചി നഗരത്തില്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തെകള്‍ നശിപ്പിക്കുന്ന അജ്ഞാതര്‍/ വീഡിയോ

വാക, മാവ്, ചെമ്പകം തുടങ്ങി അറടി വരെ ഉയരത്തില്‍ വരെ വളര്‍ന്ന വ്യക്ഷത്തൈകളാണ് ഇവ.

കൊച്ചി നഗരത്തിലെ നടപ്പാതകളുടെ അരികില്‍ നട്ടുപിടിപ്പിച്ച 35 ഓളം വൃക്ഷത്തെകള്‍ നശിപ്പിച്ച നിലയില്‍.പാലരിവട്ടം ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനുകളില്‍ നട്ടു പിടിപ്പിച്ച വൃക്ഷത്തൈകള്‍ രാത്രിയിലാണ് നശിപ്പിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കൊച്ചി മെട്രോയുടെ (കെ.എം.ആര്‍.എല്‍) നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തിയത്. വാക, മാവ്, ചെമ്പകം തുടങ്ങി അറടി വരെ ഉയരത്തില്‍ വരെ വളര്‍ന്ന വ്യക്ഷത്തൈകളാണ് ഇവ.

മനോരമ ന്യൂസ് പുറത്തുവിട്ട വൃക്ഷത്തെകള്‍ നശിപ്പിക്കുന്ന അജ്ഞാതരുടെ സിസിടിവി ദൃശ്യങ്ങള്‍ കാണാം..

മെട്രോ അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇപ്രകാരമുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണമെന്നു കെ.എം.ആര്‍.എല്‍ ആവശ്യപ്പെട്ടു. ഒപ്പം വൃക്ഷത്തൈകള്‍ നശിപ്പിച്ചതില്‍ പ്രതിക്ഷേധിച്ച് പരിസ്ഥിതി സ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്. ആരാണെന്നോ ഇതിനു പിന്നിലുള്ള ഉദ്ദേശ്യം എന്താണെന്നോ വ്യക്തമല്ല.

Read More :സ്വകാര്യ ആശുപത്രി ചൂഷണത്തിനെതിരെ ഐതിഹാസിക സമരം വിജയം കണ്ട കേരളത്തില്‍ തട്ടിപ്പുമായി വീണ്ടുമൊരു മാനേജ്മെന്റ്; നഴ്സുമാര്‍ വീണ്ടും സമരപ്പന്തലില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍