UPDATES

സോഷ്യൽ വയർ

‘ശരണമയ്യപ്പ സ്വാമിയേ കീ ജയ്’- ധീരാ വീരാ അയ്യപ്പാ ധീരതയോടെ നയിച്ചോളൂവെന്ന് അമൃതാനന്ദമയിക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍

ഇനി ഇവരെങ്ങാനുമാണോ ബിജെപിയുടെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെന്നാണ് ഈ മുദ്രാവാക്യം വിളി കേട്ട് ചിലര്‍ ചോദിക്കുന്നത്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതനത്ത് അയ്യപ്പ കര്‍മ്മ സമിതി ഇന്നലെ സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമത്തില്‍ അമൃതാനന്ദമയി പങ്കെടുത്തത് ഭക്തര്‍ ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. അമൃതാനന്ദമയി ആദ്യമായാണ് ഇത്തരമൊരു ചടങ്ങില്‍ പങ്കെടുത്തതെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ‘ശരണമയ്യപ്പ സ്വാമിയേ കീ ജയ്..’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അവര്‍ പ്രസംഗം തുടങ്ങിയത്. ശബരിമലയിലെ ആചാരലംഘനവുമായി താരതമ്യം ചെയ്ത് നിരവധി ഉദാഹരണങ്ങളാണ് അവര്‍ നിരത്തിയത്. സമുദ്രത്തിലെയും ടാങ്കിലെയും മത്സ്യങ്ങള്‍ രണ്ട് വിധത്തിലാണ് പരിപാക്കപ്പെടുന്നത്, നദിയിലെയും നീന്തല്‍ക്കുളത്തിലെയും വെള്ളം പോലുള്ള വ്യത്യാസം സര്‍വ വ്യാപിയായ ഈശ്വരനും ക്ഷേത്രത്തിനുള്ളിലെ ദൈവവും തമ്മിലുണ്ട് തുടങ്ങിയവയായിരുന്നു അവ. നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അദ്വൈതം പിന്തുടര്‍ന്നവരാണെന്നും അവര്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം അമൃതാനന്ദമയിയുടെ പ്രസംഗത്തെ ഭക്തര്‍ ഏറ്റെടുത്തതിലും ആവേശത്തോടെയാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തത്. ആത്മീയ ആചാര്യയായ അവര്‍ ഒരു രാഷ്ട്രീയ പ്രാസംഗികയെ പോലെ മുദ്രാവാക്യം വിളിച്ചതാണ് ട്രോളര്‍മാര്‍ മുഖ്യമായും ഏറ്റെടുത്തിരിക്കുന്നത്. ഇനി ഇവരെങ്ങാനുമാണോ ബിജെപിയുടെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയെന്നാണ് ഈ മുദ്രാവാക്യം വിളി കേട്ട് ചിലര്‍ ചോദിക്കുന്നത്. ഒപ്പം മത്സ്യത്തെയും ഈശ്വരനെയും താരതമ്യം ചെയ്തതും ട്രോളര്‍മാര്‍ ആഘോഷമാക്കുന്നുണ്ട്. അവരുടെ പ്രസംഗത്തിലെ പല പരാമര്‍ശങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ട്രോളുകളായും മീം ട്രോളുകളായും പ്രചരിക്കുകയാണ്. ട്രോളുകളില്‍ ചിലത്:

“സംഭവമൊക്കെ കിടിലമാ. കെട്ടിപ്പിടിക്കലും, സാന്ത്വനവും, ഉമ്മ വയ്ക്കലും…. പക്ഷേങ്കി….
വായ തുറന്നാല്‍ തീര്‍ന്നു!

സമുദ്രത്തിലെ മീനും, ടാങ്കിലെ മീനും, ഓക്‌സിജനും, സ്വിമ്മിംഗ് പൂളും… പിന്നെ ”ശരണമയ്യപ്പ സാമിയെ കീ ജയ്” വിളിയും. എന്തരടേ ഇത്?

അല്ല മ്വാനേ… എന്താണീ ശരണമയ്യപ്പ സാമിയെ കീ ജയ്?”- പാവം കുഞ്ഞാട് എന്ന ഫേസ്ബുക്കില്‍ പേജില്‍ വന്ന വീഡിയോക്കൊപ്പമുണ്ടായിരുന്ന ട്രോള്‍.

“കപട ഭക്തി വ്യാപാരിയായ ആള്‍ദൈവം ബിജെപിക്കാരിയായി….
ഇനി ഇവരെ ബിജെപിക്കാരുടെ അമ്മ എന്നു
വിളിക്കുന്നതാണ് ഉചിതം….
ടാങ്കിലെ വെള്ളത്തില്‍ വളര്‍ത്തുന്ന മീനിനും സമുദ്രത്തിലെ മീനും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കിലെ മീനിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റണം, ഓക്സിജന്‍ കൊടുക്കണം, എന്നാല്‍ സമുദ്രത്തിലെ മത്സ്യത്തിന് ഇങ്ങനെയുള്ള നിബന്ധനകളൊന്നുമില്ലെന്ന് അമൃതാനന്ദമയി
ശബരിമല അയ്യപ്പന്‍ സമാധിയാകുന്നതിന് മുന്‍പേ പ്രകടിപ്പിച്ച ആഗ്രഹം അനുസരിച്ചാണ് ചില ആചാരങ്ങള്‍ നിലകൊള്ളുന്നതെന്നും അവര്‍ അവകാശപ്പെട്ടു. കാലത്തിനുനസരിച്ച് മാറ്റങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ശബരിമല സ്വാമിയേ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ്, ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമൃതാനന്ദമയി പ്രസംഗം ആരംഭിച്ചത്.”- സഖാവ് അഭീഷ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ വന്നത്.

“ശരണമയ്യപ്പ സ്വാമിയേ കീ ജയ്….
അയ്യപ്പ ശാസ്താവേ കീ ജയ്…..??????

ശ്രീധരന്‍: ആഹഹഹാ… അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്തൊരു സുഖം. എന്തൊരു സംഗീതാത്മകം. ആഹഹഹാ…

അമിട്ട്: ഐശ്വര്യത്തിന്റെ സൈറന്‍ മുഴങ്ങുന്നതുപോലെയുണ്ടല്ലേ.

ശ്രീധരന്‍: എടാ അമിട്ടേ, എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നത്?

അമിട്ട്: എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ശ്രീധരാ..”- നിവിന്‍ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ധീര വീര അയ്യപ്പ ധീരതയോടെ നയിച്ചോളു പത്തല്ല പതിനായിരമല്ല ലച്ചം ലച്ചം പിന്നാലെ

സാമി കീ ജയ് അയ്യപ്പന്‍ കീ ജയ്

സുധാമണിക്ക് അയ്യപ്പനെ ആളുമാറിന്നാ തോന്നണേ ഏതോ രാഷ്ട്രിയ നേതാവാണെന്ന് കരുതി ജയ് വിളിയൊക്കെയ പറ്റിക്കല്‍ ഡൈബം”- മൊയ്തു ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്‌

“ശരണമയ്യപ്പ സ്വാമിയേ…
കീ… ജയ്… ‘
തള്ളേ…. പ്വളിച്ച്…

ഇനി അയ്യപ്പനെങ്ങാനുമാണോ ഇവരുടെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി…?”- നിസാര്‍ അമ്പലപ്പുഴയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

“ശരണമയ്യപ്പ സ്വാമിയേ കീ ജയ്….
അയ്യപ്പ ശാസ്താവേ കീ ജയ്…..??????

‘ജടിലീ മുണ്ഡീലുഞ്ഛിത കേശഃ കാഷായാംബര ബഹുകൃതവേഷ പശ്യന്നപി ചന പശ്യതി മൂഢാ ഉദരനിമിത്തം ബഹുകൃതവേഷം’

ജടപിരിച്ച് കെട്ടിവച്ചും, അല്ലെങ്കില്‍ മൊട്ടയടിച്ചും, തലമുടി മുറച്ച്ചീകിവച്ചും കാവിമുണ്ടില്‍ ആകെമൂടി നടക്കുന്ന ഇവര്‍ ആത്മീയതയെ കുറിച്ച് ഒന്നു അറിയാത്തവരാണ്(മൂഢ). പക്ഷേ ധനം സമ്പാദിക്കാന്‍, സുഖമായി ജീവിക്കാന്‍ ഇവര്‍ സമര്‍ത്ഥരാണ്.

– ശ്രീശങ്കരാചാര്യര്‍”- നിവിന്‍ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍