UPDATES

സോഷ്യൽ വയർ

“ചെളിക്ക് പകരം ചെടിച്ചട്ടിയില്‍ വിരിയുന്ന താമര?” എന്റെ കുടുംബം ബിജെപി കുടുംബത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

കൊടിമരം നട്ടുവളര്‍ത്തി നാളെ ബി ജെ പിക്കാവശ്യമായ കൊടികള്‍ ഉണ്ടാക്കാനുള്ള സുരേട്ടന്റെ ബുദ്ധിയാണിതെന്ന് എത്ര പേര്‍ക്കറിയാം

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി ആരംഭിച്ച പുതിയ കാമ്പെയ്നിംഗും ട്രോളര്‍മാര്‍ ഏറ്റെടുത്തു. എന്റെ കുടുംബം ബിജെപി കുടുംബം#MeraParivarBhajapaParivar എന്നതാണ് ബിജെപിയുടെ പുതിയ ക്യാമ്പെയിന്‍. ഈ ക്യാമ്പെയിനെ തുടക്കത്തില്‍ തന്നെ പൊളിച്ചടുക്കുകയാണ് ട്രോളര്‍മാര്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് ഈ കാമ്പെയിന്‍ ആഹ്വാനം ചെയ്തത്. തന്റെ വീടിന് മുന്നില്‍ ഒരു ചെടിച്ചട്ടിയില്‍ ബിജെപിയുടെ കൊടി നാട്ടുന്ന ചിത്രവും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതിന്റെ കമന്റുകളായി തകര്‍പ്പന്‍ ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്.

‘നീ എന്തൊരു പൊട്ടനാടാ ഉള്ളിയേ’ എന്ന് ഒരാള്‍ ചോദിക്കുന്നു. ‘ചട്ടിയില്‍ വച്ച ചെടി വെയിലത്ത് വാടും’ എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. ‘ചെളിക്ക് പകരം ചെടിച്ചട്ടിയില്‍ വിരിയുന്ന താമര’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ‘ചട്ടിയില്‍ ചാണകം പൊടിച്ചത് ഇട്ടിട്ടില്ലേ?’, ‘കൊടി മരത്തിന് ഉറപ്പ് പോരല്ലോ ഒരു കാറ്റ് അടിച്ചാല്‍ വീഴും’, ‘കേരളത്തില്‍ ബീജെപിയെ വളര്‍ത്താനുളള അവസാന ശ്രമമാണ്… ആരും തെറ്റിദ്ധരിക്കരുത്?’, ‘ഇതെന്താ ശേട്ടാ.. ചെടിച്ചട്ടിയില്‍ വളര്‍ന്നു വലുതായതാണോ’, ‘കൊടി വളരാനാണോ ചട്ടിയില്‍ നട്ടത്?’, ‘ചെടിച്ചട്ടിയില്‍ ആയത് നന്നായി അടുത്ത വീട്ടിലേക്ക് പറച്ചു നടാമല്ലോ’?, ‘വന്മരങ്ങള്‍ ചെടിച്ചട്ടിയില്‍ വളരാറില്ല’, ‘കൊടിമരം നട്ടുവളര്‍ത്തി നാളെ ബി ജെ പിക്കാവശ്യമായ കൊടികള്‍ ഉണ്ടാക്കാനുള്ള സുരേട്ടന്റെ ബുദ്ധിയാണിതെന്ന് എത്ര പേര്‍ക്കറിയാം’, ‘എന്താ ചേട്ടാ ചെടിച്ചട്ടിയില്‍കൊടിമരം നട്ടിരിക്കുന്നത്..Oooohhh വളര്‍ന്നു പന്തലിക്കാന്‍ ആയിരിക്കും… അപാര ബുദ്ധി തന്നെ എന്റെ ഉള്ളിയേട്ടാ’ എന്നൊക്കെയാണ് കമന്റുകള്‍.

അതിനിടയില്‍ സുരേന്ദ്രന്റെ വീടിനെക്കുറിച്ചും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്. ‘സുരേന്ദ്ര അനക്ക് എവിടുന്ന് കിട്ടിയെടാ പഹയാ ഇത്രയും വലിയ വീട് പണിയാന്‍ കാശ് താന്‍ പണിക്കൊന്നും പോകുന്നില്ലല്ലോ’ എന്നായിരുന്നു ഒരു വിദ്വാന്റെ ചോദ്യം. ‘പതാക അവിടെ നില്‍ക്കട്ടെ ആ പുറകില്‍ കാണുന്നതിന് ഓക്കേ വരുമാനം എവിടെ നിന്നാണോ’? ‘പൂ ചട്ടിയില്‍ കൊടി ഉയര്‍ത്തിയ ദുരന്തന്‍ സുരയോട് ഒരു ചോദ്യം
ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാത്ത ഒരു പണിക്ക് പോലും പോകാത്ത താന്‍ എങ്ങനെ ഇത്ര വലിയ വീട് പണിത്?’, ‘സൂപ്പര്‍ വീട്…… നല്ല കാശായിക്കാണും അല്ലെ ഇങ്ങനെ ഒരെണ്ണം പണിയാന്‍… ആ പിന്നെ ഗെവേര്‍മെന്റില്‍ നല്ല ഉദ്യോഗം ഉള്ളതുകൊണ്ട് കാശൊക്കെ ഉണ്ടാകുമല്ലോ?’ എന്നൊക്കെയാണ് വീടിനെക്കുറിച്ചുള്ള കമന്റുകള്‍.

ആരും ഈ കാമ്പെയിനിംഗ് ഏറ്റെടുത്തതായി അറിവില്ലെങ്കിലും ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവുമധികം കമന്റ് #സേവ്_കേരള_ഫ്രം_RSS #സേവ്_കേരള_ഫ്രം_ചാണക സംഘി എന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍