UPDATES

സോഷ്യൽ വയർ

ഈ 90’s kids-നെ കാണ്ട് തോറ്റു, നൊക്ലാൾജിയ പോരാഞ്ഞ് ഇപ്പോൾ വാഹന വിപണിയും തകർത്തു!

ജൂണ്‍ മുതല്‍ വാഹന രജിസ്ട്രേഷനില്‍ നിന്നുള്ള വരുമാനത്തിലും വന്‍ കുറവാണുള്ളത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവന ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ട്രോളുകളാണ് നിർമ്മല സീതാരാമന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുവരുന്നത്.

ട്രോള്‍ കടപ്പാട് : Nikhil Muraleedharan Payam , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Sajidbabu Elattuparambil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Jishnu Narayanan , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Ashiq thottathikulam , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Arun Babu‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : Aravind Thiruvampadiyil , ട്രോള്‍ മലയാളം

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നൂറ് ദിന ആഘോഷത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇരുചക്ര, കാര്‍ വിപണികളില്‍ രണ്ടക്ക സംഖ്യയിലേക്ക് വില്‍പ്പന ശതമാനം ഇടിയുകയും അശോക് ലെയ്ലാന്‍ഡിന്റെ ട്രക്ക് ഉല്‍പ്പാദകര്‍ക്ക് ട്രക്കുകളുടെ വിപണി 70 ശതമാനം ഇടിയുകയും ചെയ്തതിനേക്കുറിച്ച് നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചത് ഇങ്ങനെയാണ് –

‘ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വാഹനങ്ങളുടെ മാസതവണ അടയ്ക്കുന്നതിനേക്കാള്‍ ചെറുപ്പക്കാര്‍ക്ക് താല്‍പര്യം ഊബറോ ഓലയോ വിളിക്കുന്നതാണ്- അവര്‍ ആരോപിക്കുന്നു. വാഹനവിപണിയുടെ ഇടിവ് പല മേഖലകളിലും ബാധിച്ചു. ജൂണ്‍ മുതല്‍ വാഹന രജിസ്ട്രേഷനില്‍ നിന്നുള്ള വരുമാനത്തിലും വന്‍ കുറവാണുള്ളത്. ഡല്‍ഹിയിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള പലയിടങ്ങളിലെയും സാമ്പത്തിക മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്.’

Read More : ‘യുവാക്കളെ ബഹിഷ്‌ക്കരിക്കൂ’; നിര്‍മ്മല സീതാരാമനെതിരെ #BoycottMillennials ഹാഷ്ടാഗുമായി സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍