UPDATES

സോഷ്യൽ വയർ

കാറിന്റെ മുന്‍സീറ്റിലിരുന്ന് വടികൊണ്ട് താഴെവീണ കൂളിങ് ഗ്ലാസ് എടുക്കാന്‍ ശ്രമിക്കുന്ന യുവാവ്; എന്തുകൊണ്ട് ഈ വീഡിയോ വൈറലായി?

‘കോമണ്‍ സെന്‍സ് ഈസ് അണ്‍കോമണ്‍’ എന്ന അടിക്കുറിപ്പോടുകൂടിയാണ് പലരുമിത് ഷെയര്‍ ചെയ്തിരിക്കുന്നത്.

കാറിന്റെ മുന്‍ സീറ്റിലിരുന്ന് വടികൊണ്ട് താഴെവീണ കൂളിങ് ഗ്ലാസ് എടുക്കാന്‍ കഷ്ടപ്പെടുന്ന യുവാവ്. കാണുമ്പോള്‍ ഇതൊരു തമാശയാണെന്ന് തോന്നാം. എന്നാല്‍ ചിന്തിക്കുന്നവര്‍ക്ക് മനസിലാവും തമാശമാത്രമാണോ ഇതില്‍ ഉള്ളതെന്ന്.

കാറിലിരുന്നുകൊണ്ട് നിലത്തുവീണ കുളിങ് ഗ്ലാസ് എടുക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ വീഡിയോയാണ് ചിന്തയും, ചിരിയും പകര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ‘കോമണ്‍ സെന്‍സ് ഈസ് അണ്‍കോമണ്‍’ എന്ന അടിക്കുറിപ്പോടുകൂടിയാണ് പലരുമിത് ഷെയര്‍ ചെയ്തിരിക്കുന്നത്. പാഠപുസ്തകങ്ങള്‍ മനഃപ്പാഠമാക്കി വളര്‍ന്നു വരുന്ന ആളുകള്‍ക്ക് വിവേകവും, തിരിച്ചറിവും ഉണ്ടാവണമെന്നില്ല എന്ന ചിന്ത ഈ വീഡിയയിലൂടെ പങ്കുവെക്കപ്പെടുന്നുവെന്ന് പലരും കമന്റ് ചെയ്യുന്നു.

കാറിന്റെ മുന്‍സീറ്റിലിരുന്ന് വടികൊണ്ട് കൂളിങ്ഗ്ലാസ് തോണ്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വടി നിലത്ത് വീണ് പോവുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ സമയം പുറകിലിരുന്നയാള്‍ ഇറങ്ങിവന്ന് കൂളിങ് ഗ്ലാസിന് പകരം വടി എടുത്ത് നല്‍കുന്നു. ഈ വീഡിയോ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗതാഗത മന്ത്രിയുടെ വാഹന പരിശോധന; സീറ്റ് ബെല്‍റ്റിടാതെ കുടുങ്ങി എംഎല്‍എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍