UPDATES

സോഷ്യൽ വയർ

മാത്തുവിന് ജന്മദിനാശംസകളുമായി സ്വന്തം കല്ലു- വീഡിയോ

സ്‌ക്രീനിലെ പോലെ തന്നെ ജീവിതത്തിലും ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഒന്നിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ടാണ് കല്ലു മാത്തൂന് ജന്മദിനാശംസകള്‍ അറിയിച്ചത്.

ഉടന്‍ പണം എന്ന ഒറ്റ പ്രോഗാം കൊണ്ടുതന്നെ പ്രേക്ഷക ലക്ഷങ്ങളെ കയ്യിലെടുത്ത താരങ്ങള്‍ ആണ് മാത്തുവും കല്ലുവും. മാത്തുക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന കല്ലുവിന്റെ വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്‌ക്രീനിലെ പോലെ തന്നെ ജീവിതത്തിലും ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ഒന്നിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ടും തന്റെ നല്ല പാതിയെന്ന് വിശേഷിപ്പിച്ചുമാണ് പിറന്നാള്‍ ആഘോഷിക്കുന്ന മാത്തുവിനു കല്ലു ആശംസകളറിയിച്ചത്.

”38-ാം പിറന്നാള്‍ ആഘോഷിക്കുന്ന മാത്തുകുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. മാത്തുവും കല്ലുവും എന്നാണ് നമ്മള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. ഉടന്‍ പണം ഷോയിലൂടെയാണ് ഈ ജോഡി ഹിറ്റ് ആകുന്നത്. അതിനു ശേഷം ഒരുപാട് യാത്ര ചെയ്തു. ശരിക്കും നല്ല പാതി എന്നു പറയുന്നത് ഭാര്യയെയാണ് .പക്ഷേ മാത്തുവും കല്ലുവും ഇപ്പോള്‍ നല്ല പാതിയായിരിക്കുകയാണ്. ചക്കരേ ഉമ്മ” എന്ന് പറയുന്ന വീഡിയോ പങ്കുവെച്ചാണ് കല്ലു ആശംസകളറിയിച്ചത്.

 

View this post on Instagram

 

Happy Birthday ???@rjmathukkutty #38years #instabirthday

A post shared by Raj Kalesh Divakaran (@rajkaleshdivakaran) on

മാത്തുക്കുട്ടി , കലേഷ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെങ്കിലും മാത്തു, കല്ലു എന്നാണ് ഇരുവരും അറിയപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍