UPDATES

സോഷ്യൽ വയർ

ഹൃദയത്തിലൊരു ഇടവും, വീടുമുള്ളര്‍ ബന്ധപ്പെടണം; ഈ നായയ്ക്ക് നിങ്ങളെ വേണം

അവന്‍ എല്ലാ ജീവനക്കാരെയും ബഹുമാനിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അവന്‍ അപമാനിക്കപ്പെടുന്നത് എന്ന് തനിക്കറിയില്ല.

‘ബ്രിട്ടണിലെ ഏകാന്തവാനായ നായ’ എന്ന് അറിയപ്പെടുന്ന ഹെക്ടര്‍ പുതിയ താമസ സ്ഥലം തേടുകയാണ്. 2017 ഒക്ടോബറില്‍ ഒരു കള്ളനില്‍ നിന്നും മോചിപ്പിച്ച ഹെക്ടറിനെ മൃഗ സംരക്ഷണ കേന്ദ്രത്തിലായിരുന്നു സംരക്ഷിച്ചിരുന്നത്. 500 ദിവസത്തോളം അവിടെ ചിലവഴിച്ച ഹെക്ടറിനായി ഇപ്പോള്‍ സുരക്ഷിതമായൊരു വീട് തിരയുകയാണ് മൃഗ സംരക്ഷണ കേന്ദ്രത്തിലെ ജോലിക്കാരും വോളന്റീയേഴ്സും.

‘ഹെക്ടര്‍ അതിശയിപ്പിക്കുന്നവനാണ്. നമ്മെ പുഞ്ചിരിപ്പിക്കുന്നതില്‍ അവന്‍ പരാജയപ്പെടാറില്ല. അവനെ കണ്ട് മുട്ടുന്നവര്‍ക്കെല്ലാം അവന്‍ പ്രിയപ്പെട്ടവനാകുന്നു‘ എന്നാണ് റോയല്‍ സൊസൈറ്റിലിലെ ഷെല്‍ട്ടര്‍ മാനേജര്‍ പറയുന്നു. ‘അവന്‍ എല്ലാ ജീവനക്കാരെയും ബഹുമാനിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അവന്‍ അപമാനിക്കപ്പെടുന്നത് എന്ന് തനിക്കറിയില്ല. നിങ്ങള്‍ക്ക് നല്‍കാന്‍ ഒരുപാട് സ്നേഹമുണ്ട് ഈ നായയ്ക്ക്. അതിനാല്‍ ഹൃദയത്തിലൊരു ഇടവും, വീടുമുള്ളര്‍ ബന്ധപ്പെടണം.

‘സാഹസിരായ ഉടമകളെ തേടുന്ന ഒരു മിടുക്കനാണ് അവന്‍. പ്രത്യേകിച്ച് ബീച്ചുകള്‍ അവന് ഇഷ്ടമാണെന്നും നീന്താന്‍ അറിയാമെന്നുമാണ് ഞങ്ങള്‍ കേട്ടിരിക്കുന്നത്. കൂടിക്കാഴ്ചകളും, മറ്റുള്ള നായ്ക്കളുമായി കളിക്കുന്നതുമെല്ലാം ഹെക്ടറിനു വലിയ ഇഷ്ടമാണ്. വീട്ടിലെ ഒരു പെറ്റാകാന്‍ ഏറ്റവും അനുയോജ്യനുമാണ് അവന്‍.’ എന്നാണ് അദ്ദേഹം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍